രാജ്യത്താകെ ചികിത്സയിൽ കഴിയുന്നത് 30,020 പേരാണ്. ഇതിൽ 1,040 പേരാണ് ഗുരുതര നിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാലുപേർ മരിച്ചു. പുതുതായി 2,523 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 3,825 പേർ സുഖം പ്രാപിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,24,525 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,85,536 ആയി ഉയർന്നു. ആകെ മരണസംഖ്യ 8,969 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്താകെ ചികിത്സയിൽ കഴിയുന്നത് 30,020 പേരാണ്. ഇതിൽ 1,040 പേരാണ് ഗുരുതര നിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.61 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമായി. 24 മണിക്കൂറിനിടെ 116,200 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 851, ജിദ്ദ - 172, ദമ്മാം - 163, ഹുഫൂഫ് - 101, മദീന - 74, മക്ക - 58 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,91,95,218 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,57,35,742 ആദ്യ ഡോസും 2,38,92,160 രണ്ടാം ഡോസും 95,67,316 ബൂസ്റ്റർ ഡോസുമാണ്.