ഡാലസ്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ നാല് പേര്‍ വീടിനുള്ളില്‍ വെച്ച് വെടിയേറ്റ് മരിച്ചു. പതിനഞ്ചും പത്തും വയസുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 
ശനിയാഴ്ച രാവിലെ വെസ്റ്റ് ഡെസ്ഡമോയിസിലായിരുന്നു സംഭവമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രശേഖര്‍ സുങ്കര (44), ലാവണ്യ (41) എന്നിവരും ഇവരുടെ പതിനഞ്ചും പത്തും വയസുള്ള രണ്ട് ആണ്‍ കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 

മൃതദേഹങ്ങളില്‍ നിന്ന് നിരവധി വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. ഇവരുടെ താമസസ്ഥലത്ത് അതിഥിയായി കഴിഞ്ഞിരുന്നവരാണ് മൃതദേഹങ്ങള്‍ കണ്ട് അധികൃതരെ വിവരമറിയിച്ചത്. അന്വേഷണം തുടരുന്നതായും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും എന്താണ് കാരണമെന്നും വ്യക്തമല്ല.