Asianet News MalayalamAsianet News Malayalam

Saudi Flood: സൗദി അറേബ്യയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

സൗദി അറേബ്യയില്‍  ഒരു താഴ്‍വരയില്‍ പിക്കപ്പ് വാഹനം വെള്ളത്തിന് നടുവില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അപകത്തിലായ നാല് യുവാക്കളെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.

four passengers who trapped in a flash flood rescued by civil defence in Saudi Arabia
Author
Riyadh Saudi Arabia, First Published Jan 15, 2022, 4:24 PM IST

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് (Saudi Civil Defence) രക്ഷപ്പെടുത്തി. മക്ക പ്രവിശ്യയിലെ അബ്‍വാഇയിലാണ് ഒരു താഴ്‍വരയില്‍ നാല് പേര്‍ വെള്ളത്തില്‍ അകപ്പെട്ടത്. ഇവര്‍ യാത്ര ചെയ്‍തിരുന്ന പിക്കപ്പ് വാഹനം (Pick up vehicle) വെള്ളത്തിന് നടുവില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ (Social Media) പ്രചരിച്ചിക്കുകയും ചെയ്‍തു.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിക്കാന്‍ സാധിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മദീന പ്രവിശ്യയിലെ വാദി അല്‍ ഫറഇലും മലവെള്ളപ്പാച്ചിലില്‍ ഒരു വാഹനം അകപ്പെട്ടിരുന്നു. ഒരു സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ താഴ്‍വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. ഇവരെയും സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷിച്ചു. ജിസാനില്‍ ഉല്ലാസ യാത്രയ്‍ക്കിടെ വെള്ളക്കെട്ടില്‍ വീണ ഏതാനും പേരെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഇവിടെ വെള്ളത്തില്‍ വീണ് ഒരാള്‍ മരണപ്പെടുകയും ചെയ്‍തിരുന്നു.

സൗദി അറേബ്യയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) നിയന്ത്രണംവിട്ട കാർ മിനി സൂപ്പർ മാർക്കറ്റിലേക്ക് (Mini Supermarket) പാഞ്ഞുകയറി. സംഭവ സമയത്ത് കടയിൽ സാധനം വാങ്ങാൻ എത്തിയ സ്വദേശി സ്‍ത്രീയും കടയിലെ ജീവനക്കാരും കാർ ഡ്രൈവറും പരിക്കേൽക്കാതെ (No injuries reported) രക്ഷപ്പെട്ടു. സാധനങ്ങള്‍ വാങ്ങിയ ശേഷം സ്‍ത്രീ പണം നല്‍കാനായി കൗണ്ടറിന് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടയിലേക്ക് കാർ പാഞ്ഞുകയറിയത്. 

അപകടത്തിന്റെ ശബ്‍ദം കേട്ട് സ്‍ത്രീ പുറത്തേക്ക് ഓടിയിറങ്ങി. കടയുടെ മുൻവശത്തെ ചില്ലുകൾ തകർത്തും മിനിമാർക്കറ്റിനിനകത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയുമാണ് കാർ സ്ഥാപനത്തിനകത്ത് നിന്നത്. സൗദി പൗരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ മിനിമാർക്കറ്റിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞു. 

Follow Us:
Download App:
  • android
  • ios