അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതിന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങും. 

മനാമ: തീവ്രവാദ സംഘടനയ്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്റൈനില്‍ വിചാരണ തുടങ്ങി. ലെബനാനിലെ ഹിസ്‍ബുല്ല എന്ന തീവ്രവാദ സംഘടനയ്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി. മൂന്ന് പേരാണ് ഇതിനോടകം പിടിയിലായത്.

അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതിന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങും. കേസിലെ പ്രതിയായ മറ്റൊരാള്‍ ഇപ്പോള്‍ ഖത്തറില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെയും ഇയാളുടെ അസാന്നിദ്ധ്യത്തില്‍ വിചാരണ നടത്തും. ഹിസ്‍ബുല്ലയ്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രതികളില്‍ ബഹ്റൈനില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് കുവൈത്തില്‍ അഞ്ച് വര്‍ഷം തടവ്
വ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് കുവൈത്ത് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലബനോനില്‍ ആക്രമണം നടത്താനായി ഇയാള്‍ ആയുധ പരിശീലനം നടത്തിയതായും ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ രജിസ്റ്റര്‍ ചെയ്‍ത കേസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയില്‍ ചേരുകയും അവയുമായി ആശയവിനിമയം നടത്തുകയും ചെയ്‍തതായും കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.