അബുദാബി: യുഎഇയിലെ സ്കൂളുകളില്‍ ശൈത്യകാല അവധി ഡിസംബര്‍ 15ന് ആരംഭിക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് ശൈത്യകാല അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് ശേഷം ജനുവരി 12ന് ക്ലാസുകള്‍ പുനരാരംഭിക്കും. \