ദുബായ്: എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ രണ്ട് മില്ല്യൺ ദിർഹം പങ്കിട്ടെടുത്ത് നാലുപേർ. ഫത്വ വഴി അംഗീകരിച്ച പൂർണമായും ഡിജിറ്റൽ സാന്നിധ്യവും പ്രതിവാര നറുക്കെടുപ്പിലേക്കു സൗജന്യ എൻട്രി ലഭ്യമാക്കുകയും ചെയ്യുന്ന  ഈ കളക്ടിബിള്‍ സ്‌കീമിലെ പതിനൊന്നാമത്തെ നറുക്കെടുപ്പിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ജൂൺ 27 ശനിയാഴ്ച നടന്ന എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ആറ് സംഖ്യകളിൽ അഞ്ചും യോജിച്ച് വന്ന നാലുപേർക്ക് 5,00,000 ദിർഹം വീതം ലഭിച്ചു. അഞ്ച് നമ്പറുകൾ യോജിച്ച് വരുന്ന ഭാഗ്യവാന്മാർക്കുള്ള ആകെ സമ്മാന തുകയായ 20 ലക്ഷം ദിർഹം ഇവർ നാലുപേർ വീതിച്ചെടുക്കുകയായിരുന്നു.

നറുക്കെടുക്കപ്പെട്ട ആറ് സംഖ്യകളിൽ നാലെണ്ണം യോജിച്ച് വന്നത് 204 പേർക്കാണ്. ഇവർ 300 ദിർഹം വീതം സമ്മാനം നേടി. മൂന്നു നമ്പറുകൾ യോജിച്ച് വന്ന 4,174 ഭാഗ്യവാൻമാർ അടുത്ത നറുക്കെടുപ്പിൽ പങ്കാളികളാകാനുള്ള സൗജന്യ എൻട്രി നേടി. 8,9,11,14,35,44 എന്നിങ്ങനെയായിരുന്നു ജാക്‌പോട്ട് വിജയിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യനമ്പറുകളായി വന്നത്. ഇവ മുഴുവനും യോജിച്ചുവന്ന ആരും ഇല്ലാത്തതിനാൽ 50 മില്ല്യൺ ദിർഹത്തിൻ്റെ  സമ്മാനം അടുത്തയാഴ്ചയും വിജയികളെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എമിറേറ്റ്‌സ് ലോട്ടോ കളക്ടിബിൾ വാങ്ങി അടുത്ത നറുക്കെടുപ്പിൽ പങ്കാളിയാവാം. കളക്ടിബിൾ വാങ്ങിയ ശേഷം ലോട്ടോയിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ 1 മുതൽ 49 വരെയുള്ള സംഖ്യകളിൽ നിന്ന് ആറ് സംഖ്യകൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങൾ തിരഞ്ഞെടുത്ത 6 നമ്പറുകൾ നറുക്കെടുപ്പിൽ വരികയാണെങ്കിൽ മുഴുവൻ സമ്മാനത്തുകയും നിങ്ങൾക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്‌സ് ലോട്ടോ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാനാവും. ജൂലൈ 4 ശനിയാഴ്ച രാത്രി 9 മണിക്കാണ്  എമിറേറ്റ്‌സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പ് കളക്ടിബിളുകള്‍, വിജയികളുടെ വിവരം, നിബന്ധനകൾ, യോഗ്യതകൾ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദർശിക്കാം.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പിൽ പങ്കെടുക്കേണ്ടത് ഇങ്ങനെ

എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ എമിറേറ്റ്‌സ് ലോട്ടോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്യുക. ഇതാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട്  മുപ്പത്തിയഞ്ചു ദിർഹം വിലയുള്ള കളക്ടിബിൾ വെബ്സൈറ്റിൽ നിന്നോ എമിറേറ്റ്സ് ലോട്ടോ ആപ്ലിക്കേഷനിൽ  നിന്നോ അല്ലെങ്കിൽ യുഎഇയിലുടനീളമുള്ള പതിനായിരത്തിലധികം അംഗീകൃത റീട്ടയിൽ ഔട്ട്‍‍ലെറ്റിൽ‍‍‍‍ നിന്നോ വാങ്ങുക. റീട്ടയിൽ ഔട്ട്‍‍ലെറ്റിൽ‍‍‍‍ നിന്നു വാങ്ങിയ കളക്ടിബിൾ രജിസ്റ്റർ ചെയ്തതിനു ശേഷം എന്‍‍റർ ചെയ്യുക. വെബ്സൈറ്റിൽ നിന്നോ ആപ്ലിക്കേഷനിൽ നിന്നോ കളക്ടിബിൾ വാങ്ങിയാൽ ഓട്ടോമാറ്റിക് ആയി എൻട്രി ലഭ്യമാകും. അതുമൂലം ലോട്ടോയിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാകുന്നതാണ്. ലോട്ടോയിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ നിങ്ങളുടെ 6 നമ്പറുകൾ (1 തൊട്ടു 49 വരെ നമ്പർ ലഭ്യമാണ് ) തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത 6  നമ്പറുകൾ നറുക്കെടുപ്പിൽ വരികയാണെങ്കിൽ മുഴുവൻ സമ്മാനത്തുകയും നിങ്ങൾക്ക് തന്നെ ലഭിക്കും.

ആദ്യ ആഴ്ച സമ്മാന തുക 35 മില്യൺ  ദിർഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കിൽ സമ്മാന തുക അടുത്തയാഴ്ച 40  മില്യൺ ആയി  ഉയരും. നറുക്കെടുത്ത ആറ് നമ്പറുകളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കിൽ ഓരോ ആഴ്ച്ചയിലും 5 മില്യൺ ദിർഹംസ് വീതം കൂടി 50 മില്യൺ  വരെ സമ്മാനത്തുക ഉയർന്നുകൊണ്ടിരിക്കും. ആറ് അക്കങ്ങളിൽ അഞ്ചെണ്ണം ശരിയായി വന്നാൽ ഒരു മില്യൺ  ദിർഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേർക്ക് ഇങ്ങനെ ശരിയാവുമെങ്കിൽ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങൾ ശരിയാവുന്ന എല്ലാവർക്കും 300 ദിർഹം വീതം സമ്മാനം ലഭിക്കും. ആറിൽ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കിൽ അടുത്ത തവണത്തെ നറുക്കെടുപ്പിൽ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.