രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു 14 പേര്‍ ഇന്ന് മരിച്ചു. പുതുതായി 1090 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,23,406 ആയി. അതില്‍ 4,06,589 പേര്‍ സുഖം പ്രാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആകെ മരണസംഖ്യ 7,032 ആയി. 9785 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,333 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 288, കിഴക്കന്‍ പ്രവിശ്യ 136, മദീന 57, അസീര്‍ 43, ജീസാന്‍ 40, അല്‍ഖസീം 33, തബൂക്ക് 26, ഹായില്‍ 17, വടക്കന്‍ അതിര്‍ത്തി മേഖല 16, നജ്റാന്‍ 15, അല്‍ബാഹ 10, അല്‍ജൗഫ് 7.