യുഎഇയുടെ 51-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് 51 ജി.ബി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് രണ്ട് കമ്പനികളുയും പ്രഖ്യാപനം. യുഎഇ സ്വദേശികള്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് ഇത്തിസാലാത്ത് അറിയിച്ചു. 

അബുദാബി: യുഎഇയില്‍ 51-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പം വിവിധ സ്ഥാപനങ്ങളും കമ്പനികളും ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ഹോട്ടലുകളും ഭക്ഷണ വിതരണ സ്ഥാപനങ്ങളും ടെലികോം കമ്പനികളും വിമാനക്കമ്പനികളുമൊക്കെ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 

ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ മൊബൈല്‍ കമ്പനികളായ ഇത്തിസാലാത്തും ഡുവും. യുഎഇയുടെ 51-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് 51 ജി.ബി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് രണ്ട് കമ്പനികളുയും പ്രഖ്യാപനം. യുഎഇ സ്വദേശികള്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് ഇത്തിസാലാത്ത് അറിയിച്ചു. ഡിസബംര്‍ ഒന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും അറിയിപ്പില്‍ പറയുന്നു.

Scroll to load tweet…

രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ ഡുവിന്റെ അറിയിപ്പ് അനുസരിച്ച് യുഎഇ പൗരന്മാരായ സാധാരണ ഉപഭോക്താക്കള്‍ക്കും എന്‍ര്‍പ്രൈസ് ഉപഭോക്താക്കള്‍ക്കും ഏഴ് ദിവസത്തേക്ക് 51 ജി.ബി ഇന്റര്‍നെറ്റ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ അഞ്ചിനെങ്കിലും ഓഫര്‍ പ്രയോജനപ്പെടുത്തി തുടങ്ങണം. 

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഡു ആപ്പ്, മൈ അക്കൗണ്ട് എന്നിവ വഴി ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. എല്ലാ പ്രീ പെയ്‍ഡ് ഉപഭോക്താക്കളും 30 ദിര്‍ഹത്തിനോ അതില്‍ കൂടുതലോ ഉള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്‍ത് ഓഫര്‍ സ്വന്തമാക്കണം. എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ 25 ദിര്‍ഹത്തിന് റീചാര്‍ജ് ചെയ്‍താല്‍ മതിയാവും. മറ്റ് ചില സേവനങ്ങള്‍ക്ക് 50 ശതമാനം ഡിസ്‍കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്