ദുബായ്: ദുബായ് വിമാനത്താവളത്തിലെ കൊവിഡ് ദ്രുതപരിശോധനാ സ്‌റ്റേഷനുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍. ഓഗസ്റ്റ് 16 മുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

അല്‍ നഹ്ദ സ്ട്രീറ്റിലെ അല്‍ മുല്ല പ്ലാസയ്ക്ക് സമീപമുള്ള ഷബാബ് അല്‍ അഹ്ലി ഫുട്‌ബോള്‍ ക്ലബ്ബിലേക്കാണ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ദ്രുത പരിശോധനാ കേന്ദ്രങ്ങള്‍ മാറ്റുക. യാത്രക്കാര്‍ക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സേവനം ലഭ്യമാക്കും. ഇതിനായി യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് വരെയുള്ള ടിക്കറ്റ് അല്ലെങ്കില്‍ റിസര്‍വേഷന്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മതി. ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവാകുന്നവരുടെ പാസ്‌പോര്‍ട്ടില്‍ യാത്രയ്ക്ക് അനുവാദം നല്‍കി കൊണ്ടുള്ള 'ഫിറ്റ് ടു ട്രാവല്‍' സ്റ്റിക്കര്‍ പതിക്കും. എത്തിച്ചേരേണ്ട സ്ഥലം വരെ ഈ സ്റ്റിക്കര്‍ നീക്കം ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അബുദാബി പ്രവേശനം: ഏഴ് പുതിയ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി