സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. സ്പെഷ്യല്‍ 95ന് 2.15 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 2.46 ആയിരുന്നു. 

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. സ്പെഷ്യല്‍ 95ന് 2.15 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 2.46 ആയിരുന്നു. ഡീസലിന് ഡിസംബര്‍ മാസം 2.61 ദിര്‍ഹമാണ് വില. ഇപ്പോള്‍ ഇത് 2.87 ദിര്‍ഹമാണ്.