Asianet News MalayalamAsianet News Malayalam

യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ വ്യാജ പരസ്യം, മുന്നറിയിപ്പുമായി പൊലീസ്

ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴില്‍ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

fujairah police warns against fake recruitment advertisement
Author
First Published Dec 5, 2022, 3:22 PM IST

ഫുജൈറ: യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍. പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ ലക്ഷ്യം. പരസ്യത്തിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴില്‍ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫുജൈറ പൊലീസില്‍ ഒഴിവുണ്ടെന്ന രീതിയിലായിരുന്നു പ്രചരിച്ച പരസ്യം. എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള തൊഴില്‍ തസ്തികകളില്‍ അപേക്ഷകള്‍ അയയ്ക്കുന്നതിന് മുമ്പ് ഇവയെ കുറിച്ച് അന്വേഷണം നടത്തണം. ഔദ്യോഗിക ഏജന്‍സികളുമായി ബന്ധപ്പെട്ട് അന്വേഷിച്ച ശേഷം മാത്രമം അപേക്ഷകള്‍ അയയ്ക്കാവൂ എന്ന് പൊലീസ് വ്യക്തമാക്കി. ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും പൊലീസ് അറിയിച്ചു. 

Read More - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു; മൂന്ന് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ

ഫുജൈറ വിമാനത്താവളത്തില്‍ പുതിയ റണ്‍വേ  

ഫുജൈറ: ഫുജൈറ വിമാനത്താവളത്തില്‍ പുതിയതായി നിര്‍മ്മിച്ച റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് പുതിയ റണ്‍വേയുടെ ഓപ്പറേറ്റിങ് ലൈസന്‍സ് ഫുജൈറ എയര്‍പോര്‍ട്ട് കരസ്ഥമാക്കി. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ഫുജൈറ വിമാനത്താവളത്തിലെ പുതിയ റണ്‍വേയ്ക്ക്് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കിയത്.

Read More - വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്‍ത് 44 ലക്ഷം വാങ്ങിയ ശേഷം ഒഴിവാക്കി: യുവാവിനെതിരായ കേസില്‍ വിധി

കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഫുജൈറ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. പുതിയ റണ്‍വേയ്ക്ക് 3,050 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും (ഐസിഎഒ) യുഎഇയുടെ ജിസിഎഎയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് റണ്‍വേ സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് ഹമദ് ബിന്‍ സാലിഹ് അല്‍ ശര്‍ഖി ആദ്യമായി റണ്‍വേ ഉപയോഗിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

 

Follow Us:
Download App:
  • android
  • ios