മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള ഒരു സൗദി യുവാവും മൂന്നു തുര്‍ക്കികളും ഒരു ഫലസ്തീനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പൊലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ അഞ്ചംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ (Security departments) അറസ്റ്റ് ചെയ്തു. മക്ക പ്രവിശ്യയിലാണ് അറസ്റ്റ്. മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള ഒരു സൗദി യുവാവും മൂന്നു തുര്‍ക്കികളും ഒരു ഫലസ്തീനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. 

പൊലീസ് ചമഞ്ഞ് വിദേശികളുടെ താമസസ്ഥലത്ത് കയറിയ സംഘം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയായിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.