ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാര്‍ക്കിങില്‍ നിന്നും കാര്‍ മോഷ്ടിച്ച സംഘം പിടിയില്‍. വിവിധ രാജ്യക്കാരായ ഏഴു പേരടങ്ങിയ സംഘത്തിലെ മുഖ്യപ്രതിയായ അറബ് വംശജന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി.

നാല് കൂട്ടുപ്രതികള്‍ക്ക് ഒരു വര്‍ഷം വീതം തടവുശിക്ഷയും മോഷണ വസ്തു സൂക്ഷിച്ച രണ്ടു പേര്‍ക്ക് 20,000 ദിര്‍ഹം വീതം പിഴയും ചുമത്തി. കഴിഞ്ഞ നവംബറിലാണ് സംഭവമുണ്ടായത്.  46 വയസ്സുള്ള സ്വിസ് പൗരന്‍ ടെര്‍മിനല്‍ ഒന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് മോഷ്ടിക്കപ്പെട്ടത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.  

മണി എക്സ്ചേഞ്ച് സെന്ററില്‍ കള്ളനോട്ടുമായെത്തിയ പ്രവാസി ഇന്ത്യക്കാരനെതിരെ നടപടി