അറാര്‍: സൗദിയില്‍ പാചകവാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫൈസലിയ ഡിസ്ട്രിക്ടിലെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

Read More: സൗദിയില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു