അടുത്തിടെയാണ് മക്ക മുനിസിപ്പാലിറ്റി വിശുദ്ധ ഗ്രന്ഥത്തിെൻറെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ജിദ്ദ-മക്ക എക്സ്പ്രസ് റോഡിലെ മക്ക കവാടത്തിെൻറ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
റിയാദ്: പുണ്യനഗരമായ മക്കയിലേക്ക് ജിദ്ദയിൽ നിന്നുള്ള അതിവേഗ റോഡിലെ വിശുദ്ധ ഗ്രന്ഥത്തിൻറെ ആകൃതിയിലുള്ള കവാടത്തിെൻറ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. അടുത്തിടെയാണ് മക്ക മുനിസിപ്പാലിറ്റി വിശുദ്ധ ഗ്രന്ഥത്തിെൻറെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ജിദ്ദ-മക്ക എക്സ്പ്രസ് റോഡിലെ മക്ക കവാടത്തിെൻറ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. കവാടത്തിെൻറ ചില ഭാഗങ്ങൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അവ നീക്കം ചെയ്തു നന്നാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി പറഞ്ഞു. അഴുക്ക് നീക്കം ചെയ്യുക, പരിസര ശുചിത്വം നിലനിർത്തുക, കീടങ്ങളുടെയും പ്രാണികളുടെയും ശേഖരണം തടയുക, ഇലക്ട്രിക്കൽ കണക്ഷനുകളുടെ സുരക്ഷ പരിശോധിക്കൽ എന്നിവയും അറ്റക്കുറ്റപണികളിലുൾപ്പെടുന്നു. നഷ്ടപ്പെട്ട ഭാഗങ്ങൾ ജി.ആർ.സി പാനലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഭാരം കുറഞ്ഞ ഷീറ്റ് മെറ്റലാണ് ഉപയോഗിക്കുക. അത് വീഴാതിരിക്കാനും എല്ലാ കാലാവസ്ഥയെയും നേരിടാനുള്ള ശേഷിയും ഉറപ്പാക്കും. പക്ഷികൾ കൂടുകൂട്ടാതിരിക്കാൻ എല്ലാ ദ്വാരങ്ങളും അടക്കും. കവാടത്തിെൻറ സൗന്ദര്യാത്മക രൂപം നിലനിർത്തുമെന്നും വക്താവ് പറഞ്ഞു. 1983-ൽ സൗദി ആർട്ടിസ്റ്റ് ദിയാ അസീസ് ആണ് മക്ക കവാടം രൂപകൽപന ചെയ്തത്. 4,712 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് കോടി 60 ലക്ഷം ചെലവഴിച്ചാണ് ഇത് നിർമിച്ചത്. കവാടത്തിന് 153 മീറ്റർ നീളവും 31 മീറ്റർ വീതിയുമുണ്ട്.
Read More - സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു
സൗദിയിൽ ബിനാമി ബിസിനസ്; 450 കേസുകൾ രജിസ്റ്റർ ചെയ്തു
റിയാദ്: സൗദിയിൽ ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ ഭാഗമായി ഈ വർഷം രജിസ്റ്റർ ചെയ്ത 450-ലധികം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെയായി കണ്ടെത്തിയ 450-ൽപരം ബിനാമി വിരുദ്ധ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വെളിപ്പെടുത്തി.
Read More - സൗദിയിൽ ഹുറൂബ് നിയമപ്രശ്നത്തിലായ പ്രവാസികൾ 15 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റണം
‘തസത്തുർ’ പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നത്. ഇതിനായി ഈ വർഷം 1,27,000-ത്തിലധികം ഫീൽഡ് പരിശോധനകൾ സംഘടിപ്പിച്ചു. ബിനാമി നിയമം ലംഘിച്ച 646 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇത് വഴി 14 ദശലക്ഷം റിയാലിലധികം പിഴയായി ഈടാക്കി.
