യുഎഇയിൽ സ്വര്‍ണവില ഉയര്‍ന്നു. 

ദുബൈ: യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. സ്വര്‍ണം ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് (ശനി) 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും.

ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണ വില കുത്തനെ ഉയരുകയായിരുന്നു. ഗ്രാമിന് നാല് ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. വെള്ളിയാഴ്ച സ്വര്‍ണവില ഗ്രാമിന് 382 ദിര്‍ഹമായിരുന്നു. അതാണ് ശനിയാഴ്ച വീണ്ടും ഉയര്‍ന്ന് 383.5 ദിര്‍ഹത്തിനെത്തിയത്. മൂന്ന് ദിവസത്തിനിടെ 14 ദിര്‍ഹമാണ് കൂടിയത്.