മെഗാ ഡീൽസ് ജൂലൈ ഡ്രോയിൽ 500,000 ഖത്തർ റിയാൽ വരെ ക്യാഷ് പ്രൈസുകൾ നേടൂ. ജൂലൈ 31-ന് നടക്കുന്ന ഈ ഡ്രോയിൽ പങ്കെടുക്കാനുള്ള അവസാന തീയതി ജൂലൈ 30. എക്സ്ക്ലൂസീവ് പ്രൊഡക്റ്റ് ബണ്ടിലുകൾ വാങ്ങി കൂടുതൽ ഫ്രീ ടിക്കറ്റുകൾ നേടൂ.

ജൂലൈ മാസത്തിലെ ഏറ്റവും വലിയ ഡ്രോകളിൽ ഒന്നിന് തയാറെടുക്കുകയാണ് മെഗാ ഡീൽസ്. ക്യാഷ് പ്രൈസുകളിലായി മൊത്തം 500,000 ഖത്തർ റിയാൽ നേടാനുള്ള സുവർണ്ണാവസരമാണിത്. ജൂലൈ 31-ന് നടക്കുന്ന ഈ ഡ്രോയിൽ 250,000 ഖത്തർ റിയാൽ ഒരു ഭാഗ്യശാലിക്ക് സ്വന്തമാകും. മാത്രമല്ല ഒരാൾക്ക് 100,000 ഖത്തർ റിയാൽ, 25,000 ഖത്തർ റിയാൽ കൂടാതെ 87 പേർക്ക് ക്യാഷ് പ്രൈസുകൾ. ഡ്രോയിൽ പങ്കെടുക്കാനാകുന്ന അവസാനത്തെ ദിവസം ജൂലൈ 30 ആണ്.

ഉപയോക്താക്കൾക്ക് കൂടുതൽ സമ്മാനങ്ങൾ നേടാൻ മെഗാ ഡീൽസ് അവസരം ഒരുക്കുന്നുണ്ട്. രണ്ട് എക്സ്ക്ലൂസീവ് പ്രൊഡക്റ്റ് ബണ്ടിലുകളാണ് പുതുമ. ഉപയോഗപ്രദമായ മെർച്ചണ്ടൈസുകൾ ലഭിക്കും എന്നതു മാത്രമല്ല, കൂടുതൽ ഫ്രീ ടിക്കറ്റുകൾ നേടാനുള്ള അവസരം കൂടെയാണിത്. ഓരോ ബണ്ടിലിലും ഉണ്ടാകുക പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഉൽപ്പന്നങ്ങളാണ്. തെർമ്മൽ ബോട്ടിലുകൾ, ടോട്ട് ബാഗുകൾ, അരക്കെട്ടിൽ ധരിക്കാവുന്ന ബാഗുകൾ, കീ ചെയിനുകൾ, കോസ്റ്റർ, പെൻസിൽ എന്നിങ്ങനെ പോകുന്നു ബണ്ടിലുകൾ. ഈ ഉൽപ്പന്നങ്ങളെല്ലാം മൂല്യത്തിലും ഉപയോഗത്തിലും മികച്ച അനുഭവം കൂടെയാണ്.

മെഗാ ഡീൽസിൽ നടത്തുന്ന ഓരോ പർച്ചേസിനും ഉപയോക്താക്കൾക്ക് ക്യാഷ് പ്രൈസ് ഡ്രോകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. അതായത് കൂടുതൽ ഷോപ്പ് ചെയ്താൽ, കൂടുതൽ എൻട്രികൾ ലഭിക്കും. ഇത് സ്വാഭാവികമായും കൂടുതൽ വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരവുമാകും. വാഗ്ദാനം പോലെ തന്നെ ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവവും അർത്ഥപൂർണമായ സമ്മാനങ്ങളും മെഗാ ഡീൽസ് ഉറപ്പാക്കുന്നു.

മെഗാ ഡീൽസിൽ പങ്കെടുക്കുന്നതാകട്ടെ വളരെ എളുപ്പമാണ്. ഉപയോക്താക്കൾക്ക് ഇപ്പോൾ My Q Trading ഷോറൂമുകളിൽ എത്തി ഷോപ്പ് ചെയ്യാം, കൂടാതെ City Hyper എത്തിയാൽ മെഗാ ഡീൽസ് അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ടോപ് അപ് ചെയ്യാം. അല്ലെങ്കിൽ Asian Town Cinema 1 സന്ദർശിച്ച് മെഗാ ഡീൽസ് ബൂത്തുകളിൽ നിന്ന് ഷോപ്പ് ചെയ്യാം. വ്യാഴം മുതൽ ശനി വരെ ജൂലൈ 26 വരെ വൈകീട്ട് 5 മുതൽ 10 വരെയാണ് ഈ സേവനം ലഭ്യം. Lulu Hypermarket ശാഖകൾ സന്ദർശിച്ചും ഷോപ്പ് ചെയ്യാം.

ഇതിനായി D-Ring, Ain Khaled, Bin Mahmoud, and Al Messila എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ എത്താം. ജൂലൈ 26 വരെയാണ് ഈ സേവനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഷോപ്പിങ് ചെയ്യാനാകുക. സുരക്ഷിതമായി പണം നൽകാൻ ഇപ്പോൾ Ooredoo Pay ഉപയോഗിക്കാനുമാകും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ download ചെയ്യാം Mega Deals App. Google Play Store, Apple App Store എന്നിവിടങ്ങളിൽ ആപ്പ് ലഭ്യമാണ്.