Asianet News MalayalamAsianet News Malayalam

പ്രവാസി സാഹിത്യോത്സവ് ഡിസംബര്‍ മൂന്നിന്; സംഘാടക സമിതി രൂപീകരിച്ചു

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 445 പ്രതിഭകള്‍ അണിനിരക്കുന്ന പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെ ഡിസംബര്‍ മൂന്നിന് നടക്കും

grand finale of pravasi sahithyotsav to be held on december 3 in saudi arabia
Author
Riyadh Saudi Arabia, First Published Nov 19, 2021, 7:44 PM IST

റിയാദ്: പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബര്‍ മൂന്നിന് നടക്കും. ഇതോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ഇത്തവണത്തെ പ്രവാസി സാഹിത്യോത്സവിന്റെ സമാപനമാവും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 445 പ്രതിഭകളാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍ മത്സരങ്ങളിലൂടെ ഒന്നാം സ്ഥാനം നേടിയവരാണ് ഗള്‍ഫ് തല മത്സരത്തില്‍ യോഗ്യത നേടുക.

ഗള്‍ഫ് തല സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചെമ്പ്രശ്ശേരി അബ്ദുല്‍ റഹ്‌മാന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ജന:സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിംജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി പ്രഖ്യാപനം നടത്തി. ഹബീബ് കോയ തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ദാരിമി, വി.പി.കെ അബൂബക്കര്‍ ഹാജി (രക്ഷാധികാരികള്‍) സ്റ്റിയറിംഗ് കമ്മിറ്റി: അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍ (ചെയര്‍മാന്‍) അശ്‌റഫ് മന്ന (കണ്‍വീനര്‍) ഓര്‍ഗനൈസിംഗ് കമ്മിറ്റി: അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ചെയര്‍മാന്‍), അബൂബക്കര്‍ അസ്ഹരി (കണ്‍വീനര്‍), ഫിനാന്‍സ് & മാര്‍ക്കറ്റിംഗ്: അബ്ദുല്‍ ലത്വീഫ് കുവൈത്ത് (ചെയര്‍മാന്‍), അബ്ദുറസാഖ് മാറഞ്ചേരി (കണ്‍വീനര്‍) മീഡിയ: അബ്ദുല്‍ ജബ്ബാര്‍ പി.സി.കെ (ചെയര്‍മാന്‍), ജാബിര്‍ ജലാലി (കണ്‍വീനര്‍) പബ്ലിസിറ്റി : അബ്ദുല്‍ ശുക്കൂര്‍ ചെട്ടിപ്പടി (ചെയര്‍മാന്‍), ഹാരിസ് മൂടാടി (കണ്‍വീനര്‍) ഗസ്റ്റ് ഇന്‍വിറ്റേഷന്‍: ഫിറോസ് മാസ്റ്റര്‍ (ചെയര്‍മാന്‍), ശമീം തിരൂര്‍ (കണ്‍വീനര്‍) പ്രോഗ്രാം സമിതി: റഷീദ് പന്തല്ലൂര്‍, വി.പി.കെ മുഹമ്മദ്.

ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, സൂഫീഗീതം, സാഹിത്യരചനാ മത്സരങ്ങള്‍, പ്രസംഗം, ഫാമിലി മാഗസിന്‍ തുടങ്ങി 49 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 917 യൂനിറ്റ് മത്സരങ്ങള്‍, 192 സെക്ടര്‍ മത്സരങ്ങള്‍, 64 സെന്‍ട്രല്‍ മത്സരങ്ങള്‍, ഏഴ് നാഷനല്‍ മത്സരങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചാണ് ഫൈനല്‍ മത്സരത്തിന് പ്രതിഭകള്‍ എത്തുക.

പ്രവാസ യുവതയുടെ സര്‍ഗശേഷി പരിപോഷിപ്പിക്കാനും കലയുടെ രംഗഭാഷ്യങ്ങള്‍ക്കപ്പുറത്ത് ബദലൊരുക്കിയും, പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കലുമാണ് സാഹിത്യോത്സവ് ലക്ഷ്യം. സാംസ്‌കാരികോത്സവം, സെമിനാര്‍, കലാലയം പുരസ്‌കാരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കലാ - സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Follow Us:
Download App:
  • android
  • ios