മസ്‌കറ്റ്: കൊവിഡ് നിയമങ്ങള്‍ ലംഘിച്ച ഒരു സംഘം ആളുകളെ ഒമാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഒരു പരിപാടി സംഘടിപ്പിച്ചതിനും ഒത്തു ചേര്‍ന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിനും ഒത്തുകൂടിയതിനും ഒരു സംഘം ആളുകളെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സംഘം ചേരുന്നത് കൊവിഡ് പ്രതിരോധം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റിയുടെ തീരുമാനങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.