ഹൃ​ദ​യാ​ഘാ​തം മൂലം പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ഡ്യൂ​ട്ടി​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​വു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ഗു​ജ​റാ​ത്ത് വ​ഡോ​ദ​ര സ്വ​ദേ​ശി മി​ല​ൻ ഖാ​ണ്ഡേ​ക്ക​ർ (56) ആണ് മ​രി​ച്ചത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണം. ഡ്യൂ​ട്ടി​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​വു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തുടര്‍ന്ന് അ​ൽ​മ​ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജു​ബൈ​ലി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇദ്ദേഹം. പി​താ​വ്: കേ​ശ​വ്, മാ​താ​വ്: കു​മു​ദ്, ഭാ​ര്യ: ക​ല്യാ​ണി, മ​ക്ക​ൾ: മാ​ന​സി, നി​ഖി​ൽ.