നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ വ്യാപകമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പാലിക്കാത്ത 148 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചവിശ്രമ നിയമം കൃത്യമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയ സംഘമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് മാന്‍പവര്‍ അതോറിറ്റി വെളിപ്പെടുത്തി. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ നിശ്ചിത സമയത്ത് ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വീണ്ടും പരിശോധന നടത്തിയെന്നും നിയമം പാലിക്കപ്പെട്ടതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. പരിശോധന നടത്തിയതില്‍ 132 സ്ഥാപനങ്ങള്‍ നിയമം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ വ്യാപകമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. 

Read Also - മസാജ് പാര്‍ലറുകള്‍ വഴി 'സദാചാര വിരുദ്ധ പ്രവൃത്തികള്‍'; ആറ് പ്രവാസികള്‍ അറസ്റ്റില്‍

പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന; 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്.

വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിട്ടത്. താമസസ്ഥലങ്ങളിലെ വിവിധ നിയമലംഘനങ്ങളും പരിശോധിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ സൂപ്പര്‍വൈസറി സംഘങ്ങള്‍ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആകെ 323 മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ 218 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി അല്‍ എന്‍സി പറഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. ഖൈത്താന്‍ മേഖലയില്‍ പരിശോധനാ ക്യാമ്പയിന്‍ നടത്തിയ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഫീല്‍ഡ് സംഘത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുകാട്ടി. ഈ പരിശോധനയില്‍ ഏഴ് കെട്ടിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇതില്‍ ആറെണ്ണത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഏഴ് കെട്ടിടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News