കേടായ നമ്പർ പ്ലേറ്റുകളോടെ വാഹനങ്ങൾ ഓടിക്കുന്നതും നിയമ ലംഘനമാണ്.

റിയാദ്: വാഹനങ്ങൾ നമ്പർ മറച്ചോ വ്യക്തമല്ലാത്ത രീതിയിലോ ഒടിച്ചാൽ 2,000 റിയാൽ പിഴ. നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 

കേടായ നമ്പർ പ്ലേറ്റുകളോടെ വാഹനങ്ങൾ ഓടിക്കുന്നതും നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും. നമ്പർ പ്ലേറ്റുകൾ വ്യക്തമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. കേടായ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Read Also - നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക ഈ രാജ്യത്ത്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

റിയാദ്: പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യയെ തെരഞ്ഞെടുത്തു. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ 'മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ'യിലാണ് സൗദി അറേബ്യ ലോകത്തിലെ പ്രവാസി മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി മാറിയത്. പ്രവാസികളുടെ തൊഴില്‍ അവസ്ഥകളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ലോകത്തിലെ മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. 

സൗദിയിലെ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക് 83,763 പൗണ്ട് ആണ് വാര്‍ഷിക ശമ്പളം ലഭിക്കുക, അതായത് 88,58,340 രൂപ. ഇത് യുകെയിലേക്കാള്‍ 20,513 പൗണ്ട് ( 21,69,348 രൂപ) കൂടുതലാണെന്ന് സര്‍വേയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ശമ്പളം സൗദിയില്‍ തന്നെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ക്യാഷ് സാലറി, ആനുകൂല്യ അലവന്‍സുകള്‍, നികുതി എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് സര്‍വേയില്‍ ഇസിഎ പരിഗണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം