ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടതായി പ്രതികള്‍ സമ്മതിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മയക്കുമരുന്ന് കേസുകളില്‍ 22 പേര്‍ അറസ്റ്റില്‍. വന്‍ ലഹരിമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്.
നാല് അറബ് സ്വദേശികള്‍, രണ്ട് വിദേശികള്‍, മൂന്ന് ഏഷ്യക്കാര്‍, ഏഴ് സ്വദേശികള്‍, ആറ് അനധികൃത താമസക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 16,500 കിലോഗ്രാം ലഹരി പദാര്‍ത്ഥങ്ങള്‍, 2,400 ലഹരി ഗുളികകള്‍, പണം എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നമ്പറുകളിലേക്കും (112) ഡ്രഗ് കണ്‍ട്രോളിനായുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹോട്ട്‌ലൈന്‍ നമ്പറിലേക്കും 1884141 വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Read Also - മസാജ് പാര്‍ലറുകള്‍ വഴി 'സദാചാര വിരുദ്ധ പ്രവൃത്തികള്‍'; ആറ് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരായ 67 പ്രവാസികള്‍ അറസ്റ്റിലായിരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്‌സ് എന്നിവ സംയുകതമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.
ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് മിന്നല്‍ സുരക്ഷാ ക്യാമ്പയിന്‍ നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - അഗ്നി സുരക്ഷാ, പ്രതിരോധ വ്യവസ്ഥകൾ പാലിച്ചില്ല; 50 സ്ഥാപനങ്ങള്‍ പൂട്ടിച്ച് ഫയർഫോഴ്സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

