ഇവരുടെ കൈവശം 80 കുപ്പി വിദേശമദ്യവും കണ്ടെത്തി.

കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. 16 കിലോഗ്രാം ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. 16 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. 

ഷാബു(ക്രിസ്റ്റല്‍ മെത്), ഹാഷിഷ്, ഹെറോയിന്‍, കൊക്കെയ്ന്‍, 10,000 ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. കൂടാതെ ഇവരുടെ കൈവശം 80 കുപ്പി വിദേശമദ്യവും കണ്ടെത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്ത മൂന്ന് തോക്കുളും വെടിയുണ്ടകളും പിടിച്ചെടുത്തു. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനകളുടെ ഫലമായാണ് അറസ്റ്റുകള്‍. പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെ തങ്ങളുടേതാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read Also- സബ്‌സിഡി ഡീസൽ കുറഞ്ഞ വിലയ്ക്ക്; വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും 'പണി കിട്ടി', പിടികൂടിയത് 15 പ്രവാസികളെ

 സംഗീതപരിപാടികളുടെ വ്യാജ ടിക്കറ്റുകള്‍; സോഷ്യൽ മീഡിയ വഴി വന്‍ തട്ടിപ്പ്, പ്രവാസിയെ കുടുക്കി അധികൃതര്‍ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും അടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. വ്യാജ വാണിജ്യ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞു പറ്റിച്ച് ബാങ്ക് ലിങ്കുകൾ അയച്ചുകൊടുക്കുകയും പിന്നീട് പണം തട്ടുകയുമാണ് ഇവരുടെ രീതി.

ഇത്തരത്തില്‍ പ്രതികള്‍ നിരവധി വ്യക്തികളെ കബളിപ്പിച്ചതായി വ്യക്തമായി. തുടര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ 75-ലധികം മൊബൈൽ ഫോൺ ലൈനുകളും വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...