Asianet News MalayalamAsianet News Malayalam

ഇടപാടുകള്‍ ഓൺലൈനിലൂടെ; വേശ്യാവൃത്തിക്ക് പിടിയിലായത് 27 പ്രവാസികള്‍

വിവിധ രാജ്യക്കാരായ പുരുഷന്മാരും സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്.

gulf news 27 expats arrested for prostitution rvn
Author
First Published Sep 16, 2023, 10:17 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പേര്‍ പിടിയിൽ. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. 

വിവിധ രാജ്യക്കാരായ പുരുഷന്മാരും സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹവല്ലി ഗവർണറേറ്റിലെയും സാൽമിയ, മഹ്‌ബൗല പ്രദേശങ്ങളിലും പണത്തിന് പകരമായി ഓണ്‍ലൈൻ സൈറ്റുകള്‍ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അറസ്റ്റിലായത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Read Also - സംശയം തോന്നി പിന്നാലെ പോയി; കാറുപേക്ഷിച്ച് രക്ഷപ്പെട്ട് പ്രവാസി, അന്വേഷണം

സ്വകാര്യ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്ക് വിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്ക് വിലക്ക്. ബാച്ചിലർമാരായ പ്രവാസികളുടെ വിലാസം രജിസ്ട്രേഷൻ തടയുന്നതിനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സ്വീകരിച്ചു. അതോറിറ്റിയുടെ ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയുമാണ് ഇത് സാധ്യമാകുന്നതെന്ന് ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) യുടെ ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ ഷമ്മാരി അറിയിച്ചു.

സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലര്‍മാരുടെ താമസം തടയുന്നതിനുള്ള സംയുക്ത സര്‍ക്കാര്‍ സമിതിയിലെ അംഗമാണ്  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനെന്ന് അല്‍ ഷമ്മാരി പറഞ്ഞു. സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലർമാരുടെ താമസം തടയുന്നതിനായി അതോറിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതോറിറ്റി പരാതികൾ സ്വീകരിക്കുകയും ഈ പ്രശ്നവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമലംഘനങ്ങളുടെ ഓൺ-സൈറ്റ് വെരിഫിക്കേഷൻ നടത്തുകയും ചെയ്യുന്നു. ഈ സംരംഭം 2021 മുതൽ നിലവിലുണ്ടെന്നും അതോറിറ്റിയുടെ വെബ്‌സൈറ്റിലെ താമസക്കാരുടെ ഡാറ്റ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.  ഇത് ഇപ്പോൾ ഏകീകൃത സർക്കാർ ആപ്ലിക്കേഷനിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സേവനം കെട്ടിട ഉടമകളെ അവരുടെ കെട്ടിടങ്ങളിലെ പ്രവാസികളുടെ ഡാറ്റ അവലോകനം ചെയ്യാൻ സഹായിക്കുന്നെന്നും ഏതെങ്കിലും ഡാറ്റ തെറ്റാണെന്ന് കണ്ടെത്തിയാൽ പരാതി ഫയൽ ചെയ്യാൻ അവരെ അനുവദിക്കുമെന്നും ആവശ്യാനുസരണം തിരുത്തലുകൾക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios