സംശയം തോന്നി പിന്നാലെ പോയി; കാറുപേക്ഷിച്ച് രക്ഷപ്പെട്ട് പ്രവാസി, അന്വേഷണം
പൊലീസിനെ കണ്ട് ഇയാള്‍ വാഹനത്തിന്‍റെ ദിശ മാറ്റി തുറന്ന ഗ്രൗണ്ടിലൂടെ പോവുകയും ചെയ്തു. ഇതോടെ പൊലീസ് പട്രോളിംഗ് സംഘം വാഹനത്തെ പിന്തുടര്‍ന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പട്രോളിങ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കാർ ഉപേക്ഷിച്ച് പ്രവാസി രക്ഷപ്പെട്ടു. ഫര്‍വാനിയയിലാണ് സംഭവം. ഇതേ തുടര്‍ന്ന് അജ്ഞാതനായ പ്രവാസിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ് ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം.
ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം പതിവ് പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസിനെ കണ്ട് ഇയാള്‍ വാഹനത്തിന്‍റെ ദിശ മാറ്റി തുറന്ന ഗ്രൗണ്ടിലൂടെ പോവുകയും ചെയ്തു. ഇതോടെ പൊലീസ് പട്രോളിംഗ് സംഘം വാഹനത്തെ പിന്തുടര്‍ന്നു. പിടിക്കപ്പെടും എന്ന സാഹചര്യത്തിലാണ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച ഐ ഡി കാര്‍ഡില്‍ നിന്നാണ് ഇയാള്‍ സിറിയക്കാരനാണ് എന്ന് വ്യക്തമായത്. കാറിൽ നിന്ന് മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്ക് വിലക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്ക് വിലക്ക്. ബാച്ചിലർമാരായ പ്രവാസികളുടെ വിലാസം രജിസ്ട്രേഷൻ തടയുന്നതിനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സ്വീകരിച്ചു. അതോറിറ്റിയുടെ ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയുമാണ് ഇത് സാധ്യമാകുന്നതെന്ന് ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) യുടെ ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ ഷമ്മാരി അറിയിച്ചു.
സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലര്‍മാരുടെ താമസം തടയുന്നതിനുള്ള സംയുക്ത സര്‍ക്കാര്‍ സമിതിയിലെ അംഗമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനെന്ന് അല്‍ ഷമ്മാരി പറഞ്ഞു. സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലർമാരുടെ താമസം തടയുന്നതിനായി അതോറിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതോറിറ്റി പരാതികൾ സ്വീകരിക്കുകയും ഈ പ്രശ്നവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമലംഘനങ്ങളുടെ ഓൺ-സൈറ്റ് വെരിഫിക്കേഷൻ നടത്തുകയും ചെയ്യുന്നു. ഈ സംരംഭം 2021 മുതൽ നിലവിലുണ്ടെന്നും അതോറിറ്റിയുടെ വെബ്‌സൈറ്റിലെ താമസക്കാരുടെ ഡാറ്റ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇപ്പോൾ ഏകീകൃത സർക്കാർ ആപ്ലിക്കേഷനിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സേവനം കെട്ടിട ഉടമകളെ അവരുടെ കെട്ടിടങ്ങളിലെ പ്രവാസികളുടെ ഡാറ്റ അവലോകനം ചെയ്യാൻ സഹായിക്കുന്നെന്നും ഏതെങ്കിലും ഡാറ്റ തെറ്റാണെന്ന് കണ്ടെത്തിയാൽ പരാതി ഫയൽ ചെയ്യാൻ അവരെ അനുവദിക്കുമെന്നും ആവശ്യാനുസരണം തിരുത്തലുകൾക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...