ഇവിടെ വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്തുവിട്ടു ഈ ഗള്‍ഫ് രാജ്യം
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍ നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്രിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്‍ന്നു. തൊഴില്‍ വിപണിയിലും ഇന്ത്യക്കാരാണ് കൂടുതല്‍. ജനസംഖ്യാ പട്ടികയില്‍ ലോകത്ത് 129-ാം സ്ഥാനത്താണ് കുവൈത്ത്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഡാറ്റ അടിസ്ഥാനമാക്കി, 2023 സെപ്റ്റംബര്‍ 21 വ്യാഴാഴ്ച വരെ കുവൈത്തിലെ നിലവിലെ ജനസംഖ്യ 4,318,891 ആണ്.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി
നബിദിനം; ആകെ മൂന്ന് ദിവസം അവധി ലഭിക്കും, അറിയിച്ച് കുവൈത്ത് അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 28, വ്യാഴാഴ്ച ആണ് ഔദ്യോഗിക അവധി. കുവൈത്ത് മന്ത്രിസഭയുടെ പ്രതിവാര സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും അടച്ചിടും. നബിദിന അവധി വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി വരുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.
ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് അറിയിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...