ഫര്‍വാനിയ, അല്‍ ഖുറൈന്‍, ജബ്രിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസാ നിയമലംഘകരായ 66 പേര്‍ കൂടി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് താമസ, തൊഴില്‍ നിയമലംഘകരായ ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, അല്‍ ഖുറൈന്‍, ജബ്രിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read Also - ഉയര്‍ന്ന വരുമാനം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ്; പട്ടികയില്‍ ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും

913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. 

ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണ്. രണ്ട് പെനാൽറ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിക്കുകയോ ചെയ്താൽ നാല് പോയിന്റുകളും ചുമത്തപ്പെടും.

14 പെനാൽറ്റി പോയിന്റുള്ളവർക്കാണ് ആദ്യ സസ്പെൻഷൻ ലഭിക്കുക. മൂന്ന് മാസത്തേക്ക് ലൈസൻസ് പിൻവലക്കപ്പെടും. വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ച് 12 പോയിന്റുകൾ കൂടെ വന്നാൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകൾ വന്നാൽ ഒമ്പത് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ ലഭിക്കും. എട്ട് പോയിന്റുകൾ കൂടെ വന്നാൽ രു വർഷത്തേക്കാണ് സസ്പെൻഷൻ. ആറ് പോയിന്റുകൾ കൂടെ വന്നാൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...