മേൽനോട്ട, നിരീക്ഷണ ടീമുകൾ 47,000 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 26,000 സന്ദർശനങ്ങൾ മക്കയിലും 6,000 ജിദ്ദയിലും 15,000 മദീനയിലുമാണ്.
റിയാദ്: ഈ വർഷത്തെ ഹജ്ജ് കാലത്ത് ലഭിച്ച 8,000 പരാതികളിലും 501 സഹായ അഭ്യർഥനകളിലും 90 ശതമാനവും പരിഹരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മൂന്ന് ശതമാനം പരാതികൾ എന്നന്നേക്കുമായി പരിഹരിച്ചു. ഏഴ് ശതമാനം പരാതിയിന്മേൽ പരിഹാര നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മോശം താമസ സേവനങ്ങൾ, വൈദ്യുതി തടസ്സങ്ങൾ, കാറ്ററിങ് സേവനങ്ങളിലെ കാലതാമസം, ജലവിതരണത്തിലെ അപാകത, ഗൈഡുകളുടെ അഭാവം, മോശം ഗതാഗത, കാറ്ററിങ് സേവനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ പരാതികളുണ്ടായതെന്ന് ഈ സീസണിലെ വിദേശ ഹജ്ജ് തീർഥാടകർക്ക് നൽകിയ സേവന പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് വ്യക്തമാക്കുന്നു. മേൽനോട്ട, നിരീക്ഷണ ടീമുകൾ 47,000 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
അതിൽ 26,000 സന്ദർശനങ്ങൾ മക്കയിലും 6,000 ജിദ്ദയിലും 15,000 മദീനയിലുമാണ്. 10,000 ലംഘനങ്ങൾ നിരീക്ഷിച്ചു. അതിൽ 75 ശതനമാനം പ്രവർത്തന മേഖലയിലെ ലംഘനങ്ങളും 25 ശതമാനം സേവന ലംഘനങ്ങളുമാണ്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 15 ശതമാനം രേഖപ്പെടുത്തിയത് മക്കയിലാണ്. ജിദ്ദയിൽ നാല് ശതമാനവും മദീനയിൽ മൂന്ന് ശതമാനവുമാണ്.
Read Also - ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത, മുന്‍കരുതല്‍ സ്വീകരിക്കണം; മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യമന്ത്രാലയം
ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കും
റിയാദ്: ഉംറ സേവന സ്ഥാപനങ്ങളുടെ (സർവിസ് കമ്പനികൾ) പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഈ ആഴ്ച അവസാനത്തിൽ പുതിയ ഉംറ സീസൺ ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. ഓരോ സ്ഥാപനത്തിെൻറയും ഗ്രേഡ് അനുസരിച്ചായിരിക്കും ത്രൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. കമ്പനി നൽകുന്ന സേവനങ്ങളിൽ തീർഥാടകരുടെ സംതൃപ്തി 90 ശതമാനത്തിൽ കുറയാൻ പാടില്ല. കുറഞ്ഞാൽ അത് ത്രൈമാസ റിപ്പോർട്ടിൽ പ്രതിഫലിക്കും.
നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്ന കാര്യത്തിലും കമ്പനികൾ പുലർത്തുന്ന പ്രതിബദ്ധത 90 ശതമാനത്തിൽ കുറയാൻ പാടില്ല. ഓരോ മൂന്നുമാസവും അവസാന ദിവസം സ്ഥാപനങ്ങളുടെ പ്രകടന നിലവാരം വിലയിരുത്തുകയും നേടുന്ന ഗ്രേഡ് അനുസരിച്ച് അവർക്ക് അനുവദിക്കുന്ന ഉംറ തീർഥാടകരുടെ എണ്ണം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുകയും ചെയ്യും. കൂടാതെ ഉംറ സീസണിെൻറ അവസാനത്തിലും കമ്പനികളുടെ പ്രകടന നിലവാരം സീസണിൽ കൈവരിച്ച കണക്കുകൾക്ക് അനുസരിച്ച് വിലയിരുത്തും. അതിനനുസരിച്ചായിരിക്കും വരാനിരിക്കുന്ന ഉംറ സീസണിൽ ഓരോ കമ്പനിക്കും സ്ഥാപനത്തിനും നൽകേണ്ട ഗ്രേഡ് നിർണയിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
Read Also - 15 വര്‍ഷം മുമ്പുള്ള കേസ് മലയാളി ഹജ്ജ് തീർത്ഥാടകന് വിനയായി; ജയിൽവാസവും 80 അടിയും ശിക്ഷ, ഒടുവിൽ ആശ്വാസം
മന്ത്രാലയം ഉദ്ദേശിച്ച ലക്ഷ്യങ്ങളും നേട്ടകളും കൈവരിക്കുന്നതിന് മൂല്യനിർണയ ശതമാനം പരിഷ്‌ക്കരണത്തിന് വിധേയമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഈയാഴ്ച അവസാനം മുതൽ വിദേശ ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുന്നതിനാൽ മക്കയിലും മദീനയിലും തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഉംറ സേവന കമ്പനികൾ. പുതിയ സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 350 സ്ഥാപനങ്ങൾക്കാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ ലൈസൻസുള്ളത്.
