അന്തരീക്ഷ താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നിലനിര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അബുദാബി: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് അബുദാബി. കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചു വര്‍ഷത്തിനകം 22 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. അബുദാബിയിലെ കാലാവസ്ഥ ഏജന്‍സിയാണ് പദ്ധതി അവതരിപ്പിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി 81 സംരംഭങ്ങളും 12 പ്രധാന പദ്ധതികളും ഏജന്‍സി നടപ്പിലാക്കും. 

അന്തരീക്ഷ താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നിലനിര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയുടെ ഭാഗമായുള്ള നിക്ഷേപം ആകര്‍ഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

Read Also - ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

Scroll to load tweet…

വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

ദുബൈ: വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തില്‍ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.

യാത്രാ ആവശ്യങ്ങള്‍ ശക്തമാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷം വന്‍ ലാഭവര്‍ധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളില്‍ 1,500 പേരെ ദുബൈയില്‍ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ട് കസ്റ്റമര്‍ സര്‍വീസ്, ബാഗേജ് ഹാന്‍ഡ്‌ലിങ്, അടുക്കള ജീവനക്കാര്‍, കോള്‍ സെന്റര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക. 

ഇതിന് പുറമെ വിദഗ്ധ തൊഴില്‍ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞര്‍, മറ്റ് മാനേജ്‌മെന്റ് തസ്തികകള്‍ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വര്‍ഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയര്‍ത്തിയിരുന്നു. പ്രതിവര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് നിയമനം. നിലവില്‍ 46,000 ജീവനക്കാരാണ് ഡിനാറ്റയിലുള്ളത്.

Read Also - ഇന്നലെ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന താപനില, മുന്നറിയിപ്പുമായി അധികൃതര്‍; ചുട്ടുപൊള്ളി യുഎഇ

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News