തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകി.

ദുബൈ: വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് പുറത്തുചാടിയ 'വിരുതന്‍' എയര്‍ലൈന് തലവേദനയായി. ഒടുവില്‍ ക്ഷമ ചോദിച്ച് വിമാന കമ്പനി. ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ വിമാനത്തിലാണ് സംഭവം. 

ഇറാഖി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് പുറത്തുചാടിയ കരടിക്കുഞ്ഞാണ് വിമാനയാത്ര വൈകിപ്പിച്ച ഈ വിരുതന്‍. കരടിക്കുഞ്ഞ് പുറത്തുചാടിയതോടെ ദുബൈയില്‍ എത്തുമ്പോള്‍ കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകി. യാത്ര വൈകിയതോടെ എയര്‍ലൈന്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി.

കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങള്‍ കൊണ്ട് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് ഇറാഖി എയര്‍ലൈന്‍സ് കമ്പനി ക്ഷമ ചോദിക്കുന്നു- എയര്‍ലൈന്‍ അതിന്റെ വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read Also -  നാട്ടിലേക്കുള്ള യാത്രക്കിടെ വാങ്ങിയ ടിക്കറ്റിന് 'ബമ്പറടിച്ചു'; പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം

പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക ഈ രാജ്യത്ത്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

റിയാദ്: പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യയെ തെരഞ്ഞെടുത്തു. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ 'മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ'യിലാണ് സൗദി അറേബ്യ ലോകത്തിലെ പ്രവാസി മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി മാറിയത്. പ്രവാസികളുടെ തൊഴില്‍ അവസ്ഥകളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ലോകത്തിലെ മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. 

സൗദിയിലെ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക് 83,763 പൗണ്ട് ആണ് വാര്‍ഷിക ശമ്പളം ലഭിക്കുക, അതായത് 88,58,340 രൂപ. ഇത് യുകെയിലേക്കാള്‍ 20,513 പൗണ്ട് ( 21,69,348 രൂപ) കൂടുതലാണെന്ന് സര്‍വേയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ശമ്പളം സൗദിയില്‍ തന്നെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ക്യാഷ് സാലറി, ആനുകൂല്യ അലവന്‍സുകള്‍, നികുതി എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് സര്‍വേയില്‍ ഇസിഎ പരിഗണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...