വാഹന ഇൻഷുറൻസ് ലംഘനം; ക്യാമറ നിരീക്ഷണം ഒക്ടോബര്‍ ഒന്ന് മുതൽ
ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ രാജ്യത്തുള്ള എല്ലാ പൗരന്മാരോടും താമസക്കാരോടും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

റിയാദ്: വാഹന ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് കാമറയിലൂടെ നിരീക്ഷണം നടത്തുന്ന സംവിധാനം ഒക്ടോബർ ഒന്ന് മുതൽ സൗദിയിൽ ആരംഭിക്കും. ട്രാഫിക്ക് വകുപ്പ് ‘എക്സ്’ അകൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ രാജ്യത്തുള്ള എല്ലാ പൗരന്മാരോടും താമസക്കാരോടും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനാപകടങ്ങൾ ഉണ്ടാകുമ്പോള്‍ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും വാഹനങ്ങൾ നിർബന്ധമായും ഇൻഷുർ ചെയ്യണമെന്നും അധികൃതർ ഓർമപ്പെടുത്തി.
ഇലക്ട്രോണിക് കാമറ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന സംവിധാനം പ്രവർത്തസജ്ജമായി കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ഇല്ലാത്ത ഏത് വാഹനവും റോഡിലിറങ്ങിയാൽ അപ്പോൾ തന്നെ കണ്ടെത്തി നിയമലംഘനം രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണിത്.
Read Also - പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്
ലോകത്തിലെ ആദ്യ സമ്പൂര്‍ണ റോബോട്ടിക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം; നേട്ടവുമായി സൗദി ആശുപത്രി
റിയാദ്: റിയാദ്: ലോകത്ത് ആദ്യമായി റോബോട്ടിെൻറ സഹായത്തോടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. വളരെ അപൂർവമായി നടന്ന സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാണ് ഇത്. ഇതോടെ അഭൂതപൂർവമായ ഒരു മെഡിക്കൽ നേട്ടത്തിന് കൂടിയാണ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി അർഹമായിരിക്കുന്നത്. കരൾ രോഗബാധിതനായ 60 വയസുള്ള ഒരു സൗദി പൗരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
ഈ ഗുണപരമായ നേട്ടം ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് ശസ്ത്രക്രിയ സംഘം തലവനും ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഫ. ഡയറ്റർ ബ്രൂറിങ് പറഞ്ഞു. ആരോഗ്യസേവനത്തിൽ നൂതനസാേങ്കതിക വിദ്യ ഉപയോഗിക്കുന്നതിലും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കിങ് ഫൈസൽ ആശുപത്രിയുടെ നടത്തുന്ന ശ്രമങ്ങളുടെ വിജയമാണെന്നും ഇത് ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ശേഷിയും പ്രയോജനപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ നൽകുന്ന മേഖലയിലെ ഓരോ രോഗിക്കും അനുയോജ്യമായ തെരഞ്ഞെടുപ്പായി മാറുന്നതിനുമുള്ള കിങ് ഫൈസൽ ആശുപത്രിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടത്തെ കാണേണ്ടത്.
ലോകത്തെ ഏറ്റവും പ്രമുഖമായ ആശുപത്രികളിൽ ഒന്നാണ് കിങ് ഫൈസൽ ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. 2023 ലെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പട്ടികയിൽ അടുത്തിടെ 20ാം സ്ഥാനവും പശ്ചിമേഷ്യയിലെ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...