പൊതുശുചിത്വം പ്രധാനം; ഈ നിയമലംഘനങ്ങള്‍ക്ക് 'കീശ കാലിയാകും', അറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം
- പൊതുശുചിത്വം ലംഘിച്ചാൽ 100 മുതൽ 1,000 റിയാൽ വരെ പിഴ.
- ചുവരുകളിലെഴുതിയാൽ 100 റിയാൽ പിഴ.

റിയാദ്: പൊതുശുചിത്വം സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കോടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഞായറാഴ്ച (ഒക്ടോബർ 15) മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ പട്ടികയിലാണ് ഇക്കാര്യമുള്ളത്.
മാലിന്യപ്പെട്ടികൾ, അവയ്ക്ക് ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ നിൽക്കുന്ന തറ എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യൽ നിയമലംഘനമായി കണക്കാക്കും. 1,000 റിയാൽ പിഴയും നാശനഷ്ടത്തിെൻറ മൂല്യത്തിന് നഷ്ടപരിഹാരവും ഉൾപ്പെടെ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി. മാലിന്യ പെട്ടികളുടെ സ്ഥാനം മാറ്റുന്നതും നിശ്ചിത ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.
അതിന് 500 റിയാൽ പിഴയും നാശനഷ്ടത്തിന്‍റെ മൂല്യത്തിന് അനുസൃതമായി നഷ്ടപരിഹാരവും ഈടാക്കും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുചുവരുകൾ എഴുതി വൃത്തികേടാക്കിയാൽ 100 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. എഴുത്തുകൾ മായ്ച്ച് ചുവരുകൾ വൃത്തിയാക്കുകയും വേണം. പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കൽ സ്വദേശികൾക്കും വിദേശികൾക്കും ബാധമാകും.
Read Also- ഗാസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; 10 ലക്ഷം ഡോളര്‍ അടിയന്തര സഹായം
പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു; മാസ്റ്റർ പ്ലാൻ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ്: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മാസ്റ്റർ പ്ലാൻ പുറത്തുവിട്ടു. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിെൻറ ഏറ്റവും വലിയ നാഴികക്കലായി മാറാൻ അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും പുതിയ വിമാനത്താവളം.
നിലവിലുള്ള വിമാനത്താവളത്തിെൻറ പലമടങ്ങ് വലിപ്പത്തിലാണ് പുതിയത് നിർമിക്കുന്നത്. പഴയതിെൻറ വലിപ്പം ഏകദേശം 10,500 ചതുരശ്ര മീറ്ററാണ്. പുതിയ വിമാനത്താവളത്തിലെ ടെർമിനലിെൻറ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോമുകളും സെൽഫ് സർവിസ് സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ് ഏരിയകളുമുണ്ടാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ