പ്രതികളില്‍ നിന്ന് 200 കിലോഗ്രാമിലേറെ നാര്‍കോട്ടിക് ഹാഷിഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു.
മസ്‌കറ്റ്: രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരാണ് പ്രതികള്‍. ഇവരെ തെക്ക്-വടക്ക് ബാത്തിന ഗവര്‍ണറേറ്റ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് 200 കിലോഗ്രാമിലേറെ നാര്‍കോട്ടിക് ഹാഷിഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Read Also - ഈ അഞ്ച് വസ്തുക്കള്‍ കാറുകളില്‍ സൂക്ഷിക്കരുത്; കനത്ത ചൂടും തീപിടിത്തവും, മുന്നറിയിപ്പുമായി സൗദി അധികൃതര്‍
സൗദിയിലെ കൃഷിയിടത്തിൽ ഭൂഗര്‍ഭ അറ; ടൈല്‍ പാകി മറച്ചു, പരിശോധിച്ചപ്പോൾ 18 ലക്ഷത്തിലധികം ലഹരി ഗുളികകള്‍
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
കൃഷിയിടത്തില്‍ നിന്നുമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഇവിടെ ഒരു വെയര്‍ഹൗസിന്റെ തറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള ടൈല്‍ പാകിയിരുന്നു. കേസില്‍ ഒരു യെമന്‍ സ്വദേശിയും മൂന്ന് സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്.
സംശയാസ്പദമായ കള്ളക്കടത്തോ മറ്റ് ലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇമെയിൽ വഴിയോ രാജ്യത്തിനകത്ത് നിന്ന് 1910 എന്ന നമ്പറിലോ വിദേശത്ത് നിന്ന് +966114208417 എന്ന നമ്പറിലോ ബന്ധപെടാൻ പൊതുജനത്തോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കും.
