പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.

ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്റം, മക്കളായ അക്റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മരിച്ചവരെ ഹുഫുഫ് മേഖല കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കൈമാറുന്നതിന് നടപടികൾ പൂർത്തിയാക്കാൻ സൗദിയിലെ ജോർദാൻ എംബസി രംഗത്തുണ്ട്.

Read Also - ഈ നിയമം ലംഘിച്ചാല്‍ 'വലിയ വില' നല്‍‌കേണ്ടി വരും; ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

യുഎഇയില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥാപനം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. വിവരം ലഭിച്ച ഉടന്‍ അജ്മാനില്‍ നിന്നും സമീപ എമിറേറ്റുകളില്‍ നിന്നുമുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. അജ്മാന്‍, ഷാര്‍ജ, ദുബൈ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങളുടെ പരിശ്രമഫലമായാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

Read Also -  പണപ്പെരുപ്പം കുറവുള്ള രാജ്യങ്ങളില്‍ മുന്നേറി ഈ ഗള്‍ഫ് നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...