Asianet News MalayalamAsianet News Malayalam

ക്യാബിന്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് തകരാര്‍; പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന് സംഭവിച്ചത്...

വിമാനത്താവളത്തിലെത്തുന്നതിന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന്റെ ഉയരം  28,000 അടി താഴ്ന്നതായും ഡാറ്റ സൂചിപ്പിക്കുന്നു.

gulf news flight drops 28000 feet in air rvn
Author
First Published Sep 16, 2023, 6:20 PM IST

ന്യൂയോര്‍ക്ക്: നെവാര്‍ക്കില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍  28,000 അടി താഴ്ന്നു. 

സെപ്തംബര്‍ 13നാണ് ബോയിങ് 777 എയര്‍ക്രാഫ്റ്റ് നെവാര്‍ക്കില്‍ നിന്ന് രാത്രി 8.37ന് പുറപ്പെട്ടത്. എന്നാല്‍ റോമിലെ ഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം 12.27ന് ന്യൂജേഴ്‌സിയിലേക്ക് മടങ്ങിയതായി ഫ്‌ലൈറ്റ് ട്രാക്കര്‍ ഡാറ്റ കാണിക്കുന്നു.

വിമാനത്താവളത്തിലെത്തുന്നതിന് 10 മിനിറ്റിനുള്ളില്‍ വിമാനത്തിന്റെ ഉയരം  28,000 അടി താഴ്ന്നതായും ഡാറ്റ സൂചിപ്പിക്കുന്നു. ക്യാബിന്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണ് വിമാനത്തിന്റെ ഉയരം  28,000 അടി കുറഞ്ഞത്. 

വിമാനം നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കി. 270 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സമ്മര്‍ദ്ദ പ്രശ്‌നം അനുഭവപ്പെട്ടതിനാല്‍ വിമാനം നെവാര്‍ക്കിലേക്ക് മടങ്ങിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. 

Read Also - പ്രവാസി മലയാളികള്‍ക്ക് കോളടിക്കും; കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം, 200 കിലോ ലഗേജും അടിപൊളി ഭക്ഷണവും

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച; കുടുംബത്തോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50)  മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്.

വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 'കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃതദേഹം ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിക്കാനായില്ല. ഇതോടെ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂള്‍ ചെയ്ത അടുത്ത വിമാനം കുടുംബം തെരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്‍കി'- എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ഈ മാസം 13ന് രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം വൈകിയതോടെ സംസ്‌കാര ചടങ്ങും വൈകി. സംസ്‌കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios