Asianet News MalayalamAsianet News Malayalam

നാലു ദിവസത്തെ അവധി; സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് ഷാര്‍ജ

പൊതു മേഖലാ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക.

gulf news Free public parking announced in Sharjah rvn
Author
First Published Sep 27, 2023, 10:20 PM IST

ഷാര്‍ജ: നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതു മേഖലാ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാലു ദിവസമാണ് അവധി. ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങള്‍ പാര്‍ക്കിങ് നിരക്ക് ബാധകമാണ്. അതേസമയം ബ്ലൂ പാര്‍ക്കിങ് ചിഹ്നമുള്ള 7 ഡേ പാര്‍ക്കിങ് സോണുകളില്‍, അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും പാര്‍ക്കിങ് നിരക്ക് ബാധകമാണ്. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

അതേസമയം അബുദാബിയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. നബിദിന അവധിയായ സെപ്തംബര്‍ 29നാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. പൊതു അവധിയായ വെളളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെ സര്‍ഫസ് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐറ്റിസി) അറിയിച്ചു. ഔദ്യോഗിക അവധി ദിവസം മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടിലെ പാര്‍ക്കിങും സൗജന്യമായിരിക്കും.

Read Also - ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐറ്റിസി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. അനുവദിക്കപ്പെട്ട സ്ഥലത്ത് ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യണമെന്നും റെസിഡന്‍ഷ്യല്‍ സ്‌പേസുകളില്‍ രാത്രി 9നും രാവിലെ എട്ടിനും ഇടയില്‍ പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ടോള്‍ ഗേറ്റ് സംവിധാനവും വെള്ളിയാഴ്ച സൗജന്യമായിരിക്കും. ടോള്‍ ഗേറ്റ് നിരക്കി ശനിയാഴ്ച പുനരാരംഭിക്കും. സാധാരണ ദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും മാത്രമാണ് ടോൾ ഈടാക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios