ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും പ്രാധാന്യം മന്ത്രാലയം പ്രത്യേകം വെളിപ്പെടുത്തിയിട്ടുണ്ട്.

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും പ്രാധാന്യം മന്ത്രാലയം പ്രത്യേകം വെളിപ്പെടുത്തിയിട്ടുണ്ട്.

നിശ്ചിത സ്ഥലങ്ങളിൽ നിന്ന് സംസം കുടിച്ചതിന് ശേഷം കപ്പുകൾ അതത് ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക, അവ അലസമായി വലിച്ചെറിയാതിരിക്കുക, കുടിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം, തറയിൽ വെള്ളം ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക, പ്രായമായവർക്ക് കുടിക്കാനായി മുൻഗണന നൽകുക, തള്ളുന്നതും തിരക്കുകൂട്ടുന്നതും ഒഴിവാക്കി മറ്റുള്ളവരോട് ബഹുമാനവും പരിഗണനയും കാണിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്.

Read Also -  ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

പ്രതിദിനം 10 ലക്ഷം ബാരൽ വീതം എണ്ണയുൽപാദനം വെട്ടിക്കുറച്ച സൗദിയുടെ നടപടി തുടരും

റിയാദ്: പ്രതിദിനം 10 ലക്ഷം ബാരൽ വീതം എണ്ണയുൽപാദനം വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടി മൂന്ന് മാസം കൂടി തുടരും. ഊർജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈയിൽ പ്രഖ്യാപിച്ച വെട്ടിക്കുറക്കൽ ആഗസ്റ്റിലേക്കും പിന്നീട് സെപ്തംബറിലേക്കും നീട്ടുകയായിരുന്നു. എന്നാൽ വീണ്ടും മൂന്നുമാസത്തേക്ക് കൂടി നീട്ടാനാണ് ഇപ്പോഴത്തെ തീരുമാനം.

പുതിയ തീരുമാന പ്രകാരം എണ്ണ ഉൽപാദനക്കുറവ് ഡിസംബർ വരെ നീളും. ഇതനുസരിച്ച് അടുത്ത മൂന്നുമാസങ്ങളിലും രാജ്യത്തിെൻറ എണ്ണയുൽപ്പാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെട്ടിക്കുറക്കൽ തീരുമാനം പ്രതിമാസ അവലോകനങ്ങൾക്ക് വിധേയമാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കുകേയോ വെട്ടിക്കുറക്കലിന്‍റെ അളവ് കൂട്ടുകയോ ചെയ്തേക്കാം എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

സാധാരണയുള്ള എണ്ണയുൽപാദനത്തിൽ കഴിഞ്ഞ ഏപ്രിലിൽ രാജ്യം കുറവ് വരുത്തിയിരുന്നു. ഇതിന് പുറമേയാണ് കഴിഞ്ഞ മൂന്ന് മാസമായി പ്രത്യേക വെട്ടിക്കുറക്കൽ തുടരുന്നത്. അടുത്ത വർഷാവസാനം വരെ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ വിലനിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഒപെക് രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ അധിക വെട്ടിക്കുറക്കൽ. ആഗോള എണ്ണവിപണിയുടെ സ്ഥിരതയും സന്തുലിതാവസ്ഥയും പിന്തുണയ്ക്കുകയാണ് ഈ നടപടികൾകൊണ്ട് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്നും അധികൃതർ വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...