ദുബൈയുടെയും ഷാര്‍ജയുടെയും പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി.
ദുബൈ: കനത്ത വേനല്‍ ചൂടിന് ആശ്വാസമായി യുഎഇയില്‍ ഇന്നും മഴ പെയ്തു. ദുബൈയിലും ഷാര്‍ജയിലും ശനിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. വേനല്‍ ചൂടിന് ആശ്വാസമായി യുഎഇയുടെ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും മഴ ലഭിച്ചിരുന്നു. ദുബൈയുടെയും ഷാര്‍ജയുടെയും പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി.
അല്‍ ഖുദ്ര, അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ യഥാക്രമം ഉച്ചയ്ക്ക് 3.53നും 3.54നും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം അറിയിച്ചു. ഔദ് മേത്ത, ദുബൈ ഹില്‍സ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. അല് ഖൂസിലും എമിറേറ്റ്‌സ് റോഡിലും ഇന്ന് ഉച്ചകഴിഞ്ഞ് മഴ ലഭിച്ചിരുന്നു. അതേസമയം ജബല്‍ അലി-ലെഹ്ബാബ് റോഡില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി അധികൃതര്‍ അറിയിച്ചു. സ്റ്റോം സെന്റര്‍ പങ്കുവെച്ച വീഡിയോയില്‍ ദുബൈയിലെ അല്‍ മര്‍മും പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായതായി വ്യക്തമാണ്.
കഴിഞ്ഞ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത മഴയെ തുടര്‍ന്ന് അല്‍ഐന്‍ റോഡുകളില്‍ പൊലീസ് വേഗപരിധി കുറച്ചിരുന്നു. 120 കിലോമീറ്ററിന് മുകളില്‍ വേഗം പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. മലാഖിത് മേഖലിലാണ് ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തത്.
Read Also - അപ്രതീക്ഷിതം! പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ശൈഖ് ഹംദാന്‍, വൈറല്‍ വീഡിയോ
