സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ താപനില 50 ഡിഗ്രി വരെ ഉയരുമ്പോഴാണ് അസീറില്‍ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ അബഹയ്ക്കും ഖമീസ് മുശൈത്തിനുമിടയില്‍ കനത്ത മഴ. ശക്തമായ കാറ്റും ഇടിയോടും കൂടിയ മഴയ്ക്ക് പുറമെ ആലിപ്പഴ വര്‍ഷവും പ്രദേശത്തുണ്ടായി. മഹാല, ഹയ്യല്‍ജൗഹാന്‍, മദീന സുല്‍ത്താന്‍ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. അതേസമയം അബഹ സിറ്റിയിലും ഖമീസ് മുശൈത്തിലും പരിസര പ്രദേശങ്ങളിലും മഴ മാറി നിന്നു. അസീറിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ താപനില 50 ഡിഗ്രി വരെ ഉയരുമ്പോഴാണ് അസീറില്‍ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നത്. 

Read Also -  ഒരാഴ്ചയ്ക്കിടെ 10,205 പ്രവാസികളെ നാടുകടത്തി; നിയമലംഘകരെ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തം

താപനില 50 ഡിഗ്രിയിലെത്തും, മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ദമ്മാമില്‍ താപനില 48 ഡിഗ്രിയായിരുന്നു. വാദി ദവാസിറിലും ശറൂറയിലും 46 ഡിഗ്രി വീതവും ജിദ്ദയിലും അല്‍ഖൈസൂമയിലും 45 ഡിഗ്രി സെല്‍ഷ്യസ് വീതവുമായിരുന്നു കൂടിയ താപനില.

അതേസമയം രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ കരുതിയിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും ഈ ആഴ്ച അവസാനം വരെ നീണ്ടും നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം