സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥാപനം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു.
അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥാപനം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. വിവരം ലഭിച്ച ഉടന്‍ അജ്മാനില്‍ നിന്നും സമീപ എമിറേറ്റുകളില്‍ നിന്നുമുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. അജ്മാന്‍, ഷാര്‍ജ, ദുബൈ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങളുടെ പരിശ്രമഫലമായാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
Read Also - ലൈസൻസിൽ നെഗറ്റീവ് പോയിന്‍റ് കുറയ്ക്കണോ? പ്രവാസികള്‍ക്കുള്‍പ്പെടെ മികച്ച അവസരം, ഓഫറുമായി അധികൃതര്‍
ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ
ദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ. കടൽവെള്ളമുൾപ്പടെ ശുദ്ധീകരിക്കാനുള്ള ചെലവും ഊർജ്ജവും 30 ശതമാനം കുറയ്ക്കാനും ദുബൈ മുനിസിപ്പാലിറ്റി പദ്ധതി പ്രഖ്യാപിച്ചു. 2030ഓടെ ഈ ലക്ഷ്യങ്ങൾ നേടി വലിയ കുതിപ്പാണ് ദുബൈയുടെ ലക്ഷ്യം.
വെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദുബൈ ഇത്തവണ കൂടുതൽ വലിയ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ആകുമ്പഴേക്കും റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ ഉപയോഗം 100 ശതമാനമാക്കും എന്നാണ് പുതിയ പ്രഖ്യാപനം. തുള്ളി പോലും പാഴാക്കില്ലെന്ന് ചുരുക്കം. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ വൈദ്യുതി ഇനത്തിലടക്കം വലിയ ചെലവാണ് ദുബൈക്ക് ഇപ്പോൾത്തന്നെ വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
