ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിജയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു.

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിജയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പിൽ ഉയർന്ന താൽപ്പര്യമുള്ള വിദ്യാഭ്യാസ മുൻഗണനകളുടെ തെരഞ്ഞെടുപ്പിനെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണം, വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ സംയുക്ത പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്തൽ, സൗദിയും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രീയ കൈമാറ്റത്തിെൻറയും സ്കോളർഷിപ്പുകളുടെയും ഫയൽ എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു.

Read Also -  വിവാഹ വിരുന്നില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടയടി; അതിഥികള്‍ കസേര കൊണ്ട് പരസ്പരം അടിച്ചു, വൈറല്‍ വീഡിയോ

സൗദിയിൽ ലൈസൻസില്ലാതെ പക്ഷിവേട്ട; 14 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അനുമതിയില്ലാലെ പക്ഷിവേട്ട നടത്തിയ 14 പേർ അറസ്റ്റിൽ. രാജ്യത്തിെൻറ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ റോയൽ റിസർവിലും റിയാദ് പ്രവിശ്യയിലുമാണ് ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയവരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടിയത്. പ്രതികളിൽനിന്ന് ഒമ്പതു എയർ ഗണുകളും വേട്ടയാടി പിടിച്ച എട്ടു പക്ഷികളെയും പക്ഷിവേട്ടക്ക് ഉപയോഗിക്കുന്ന രണ്ടു വലകളും പക്ഷികളെ ആകർഷിക്കാനുള്ള ഉപകരണവും 1,020 എയർ ഗൺ വെടിയുണ്ടകളും കണ്ടെത്തി.

ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗദിയിൽ ലൈസൻസില്ലാതെ സംരക്ഷിത പ്രകൃതി മേഖലകളിൽ പ്രവേശിച്ചാൽ 5,000 റിയാലും പക്ഷിവേട്ടക്ക് വലകളും കൂടുകളും ഉപയോഗിച്ചാൽ ഒരു ലക്ഷം റിയാലും പക്ഷികളെ ആകർഷിക്കുന്ന ഉപകരണം ഉപയോഗിച്ചാൽ 50,000 റിയാലും ലൈസൻസില്ലാതെ പക്ഷി വേട്ട നടത്തിയാൽ 10,000 റിയാലും പിഴ ചുമത്തും. പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...