ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്.

റിയാദ്: വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ കേസിൽ ഇന്ത്യൻ യുവാവിനെ ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് അംഗത്വത്തിനുവേണ്ടി സമർപ്പിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്.

Read Also - സൗദി-യുഎഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം

വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. 

കുവൈത്തില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് നിര്‍ണായകമായ പഠന സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ കരാറുകള്‍, ഡ്രൈവിങ് പെര്‍മിറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവര്‍. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. അതേസമയം കുവൈത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമലംഘകരായ 67 പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോളോ-അപ് ഓഫ് വയലേറ്റേഴ്‌സ് എന്നിവ സംയുകതമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

ഫഹാഹീല്‍ മേഖല, ഹവല്ലി, ഫര്‍വാനിയ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളിലെ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് മിന്നല്‍ സുരക്ഷാ ക്യാമ്പയിന്‍ നടത്തിയത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Read Also -  കാറിനുള്ളില്‍ വിദേശ മദ്യവുമായി യാത്ര; പരിശോധനയില്‍ പ്രവാസി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...