പ്രവാസികള്‍ക്കിത് 'നല്ല സമയം'; കൂപ്പൂകുത്തി രൂപ, കാത്തിരുന്നാല്‍ മികച്ച നിരക്ക് ലഭിക്കുമോ?
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നതും വിപണിയില്‍ രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

അബുദാബി: ഇന്ത്യന്‍ രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് നേട്ടമാക്കാം. ഒരു ദിര്‍ഹത്തിന് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ 22.57 രൂപ വരെയാണ് ലഭിച്ചത്. വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ രൂപയുടെ ഇടിവ് ഈ ആഴ്ച തുടരുമെന്നാണ് സൂചന.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നതും വിപണിയില്‍ രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. എണ്ണവില വര്‍ധനയും ഡോളര്‍ ശക്തി പ്രാപിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കുറച്ചുകൂടി കാത്തിരുന്നാല്‍ മികച്ച നിരക്ക് ലഭിച്ചേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. എണ്ണവില വര്‍ധന ബാരലിന് 100 ഡോളർ കടക്കാനും സാധ്യതയുണ്ട്. അതേസമയം രൂപ തകരുമ്പോഴും ഭൂരിഭാഗം പ്രവാസികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ശമ്പളം ലഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്. കയ്യിലുള്ള പണവും കടം വാങ്ങിയുമൊക്കെ നാട്ടിലേക്ക് പണം അയയ്ക്കുന്നപ്രവാസികള്‍ ഉണ്ടെങ്കിലും ഇവരുടെ എണ്ണം പരിമിതമാണ്. സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതാണ് വിപണിയിലെ എണ്ണ വില ഉയര്‍ത്തിയത്.
Read Also - ഇനി പാസ്പോർട്ടില്ലാ യാത്ര; നവംബർ മുതൽ 'അള്‍ട്രാ സ്മാര്‍ട്ട്', പ്രഖ്യാപനവുമായി അധികൃതര്‍
ഇനി പത്ത് ദിവസം മാത്രം; 2000 രൂപ കയ്യിലുണ്ടെങ്കിൽ ചെയ്യേണ്ടത് ഇത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023 മെയ് 19-നണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ നൽകിയിട്ടുമുണ്ട്. ഈ കാലാവധി അവസാനിക്കാൻ ശേഷിക്കുന്നത് 10 ദിവസമാണ്. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി ഇതിനുള്ള സൗകര്യം ചെയ്ത് നൽകുന്നുണ്ട്. അവസാന ദിവസമാകുമ്പോൾ ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കാൻ ആർബിഐ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
2000 രൂപ നോട്ടുകൾ ബാങ്കിൽ മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ
ഘട്ടം 1 - നിങ്ങളുടെ പക്കൽ ലഭ്യമായ 2000 രൂപ നോട്ടുകളുമായി അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
ഘട്ടം 2- റിക്വിസിഷൻ സ്ലിപ്പ് പൂരിപ്പിക്കുക, 2000 രൂപ നോട്ടുകളുടെ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഘട്ടം 3: മറ്റ് മൂല്യങ്ങളുമായി മാറാൻ 2000 രൂപ നോട്ടുകൾക്കൊപ്പം സ്ലിപ്പും സമർപ്പിക്കുക.
ബാങ്കിനെ ആശ്രയിച്ച് ഈ നടപടി ക്രമങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കുക. 2000 രൂപ നോട്ടുകൾ മാറുന്ന കാര്യത്തിൽ ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...