ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ 80ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

ദോഹ: ദോഹ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി. വിവിധ രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ദോഹ എക്‌സ്‌പോ 2023 ഉദ്ഘാടനം ചെയ്തത്. അല്‍ബിദ പാര്‍ക്കില്‍ ആരംഭിച്ച എക്‌സ്‌പോയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു.

ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ 80ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഫാമിലി സോണ്‍, ഇന്റര്‍നാഷണല്‍ സോണ്‍, കള്‍ചറല്‍ സോണ്‍ എന്നീ മേഖലകളിലായി വിവിധ സമയങ്ങളില്‍ നിരവധി പരിപാടികളും സംഘടിപ്പിക്കും. എക്‌സ്‌പോയിലെ അന്താരാഷ്ട്ര പവലിയനുകളിലേക്ക് രാവിലെ 10 മുതല്‍ സന്ദര്‍ശനം അനുവദിക്കും. പ്രവേശനം സൗജന്യമാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉസ്‌ബെസ്‌കിസ്താന്‍ പ്രസിഡന്റ് ഷൗകത് മിര്‍സിയോയേവ്, ജിബൂട്ടി പ്രസിഡന്റ്, താന്‍സാനിയ പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി, യെമന്‍ പ്രധാനമന്ത്രി, റുവാണ്ട പ്രധാനമന്ത്രി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

വാഹനങ്ങളുടെ പീരിയോഡിക് ടെസ്റ്റിന് മുൻകൂട്ടി ബുക്ക് ചെയ്യണം; അറിയിപ്പ് നല്‍കി സൗദി ട്രാഫിക് വകുപ്പ് 

റിയാദ്: സൗദിയിൽ വാഹനങ്ങളുടെ പീരിയോഡിക്കൽ ടെസ്റ്റിന് മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് ട്രാഫിക്ക് വകുപ്പ് അറിയിച്ചു. http://vi.vsafety.sa/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. പരിശോധനക്ക് പോകുന്നതിന് മുമ്പ് എല്ലാത്തരം വാഹനങ്ങൾക്കും അപ്പോയ്മെൻറ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാണ്.

ആദ്യം വാഹനങ്ങളുടെയും ഉടമയുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട് എന്ത് തരം ടെസ്റ്റ്, ടെസ്റ്റ് നടക്കുന്ന സ്ഥലം, കേന്ദ്രം, തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ കോഡ് രേഖപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...