Asianet News MalayalamAsianet News Malayalam

കേളി ഫുട്ബോൾ ടൂർണമെൻറിന് തുടക്കം

ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാടിന് ആദ്യ വിജയം

gulf news keli football tournament begins rvn
Author
First Published Oct 31, 2023, 10:57 PM IST

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 10-ാമത് ഫുട്ബോൾ ടൂർണമെൻറിന് തുടക്കം. റിയാദിലെ സുലൈ അൽമുത്തവ പാർക്ക് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെൻറ് സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമേച്വർ ഫുട്ബാൾ ലീഗ് സെക്രട്ടറി ജനറൽ ഖാലിദ് അൽഹളർ ഉദ്ഘാടനം ചെയ്തു. കുട്ടികളും ടീമുകളും വളൻറിയർമാരും അണിനിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി സല്യൂട്ട് സ്വീകരിച്ചു.
സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ഒ.ഐ.സി.സി സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, ന്യൂ ഏജ് ഇന്ത്യ സെക്രട്ടറി വിനോദ്, റഫറി അലി അൽഖഹ്താനി, കുദു റീജനൽ ഡയറക്ടർ ഇമാദ് സലിം മുഹമ്മദ്, റീജനൽ മാനേജർ റോഹൻ ടെല്ലീസ്, ഏരിയ മാനേജർ പവിത്രൻ, വെസ്റ്റേൺ യൂനിയൻ ഡിയസ്പോറ മാനേജർ റോഡൽ ഡൽ മുൻഡോ, ഇവൻറ് ഓർഗനൈസർ ലിയാക്കത് അലി, ഫ്രൻഡി സെഗ്മെൻറ് മാനേജർ ലുഖ്മാൻ സൈദ്, ടി.വി.എസ് സലാം, പ്രസാദ് വഞ്ചിപ്പുര, ലത്തീഫ് കൂളിമാട്, ബഷീർ ബഷി, ഫർഹാൻ, നാസർ മൂച്ചിക്കൽ എന്നിവർ സംസാരിച്ചു. കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതവും സംഘാടക സമിതി ട്രഷറർ കാഹിം ചേളാരി നന്ദിയും പറഞ്ഞു.

ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ തുല്യ ശക്തികളായ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്.സിയും റോമാ കാസ്-ലെ ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാട് എന്നിവർ മത്സരിച്ചു. കളിയുടെ ഒൻപതാം മിനിട്ടിലും 18-ാം മിനിട്ടിലും 20-ാം നമ്പർ താരം സഫറുദ്ധീൻ നേടിയ രണ്ട്‌ ഗോളുകൾക്ക് റോമാ കാസ് ലെ ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാട് ആദ്യ പകുതിയിൽ മുന്നിലെത്തി. രണ്ടാം പകുതിയുടെ അധികസമയത്ത് 10-ാം നമ്പർ താരം ഫാസിൽ യൂത്ത് ഇന്ത്യ എഫ്.സിക്ക് ഒരു ഗോൾ മടക്കി. ആദ്യ പകുതിയിൽ യൂത്ത് ഇന്ത്യക്ക് അനുകൂലമായി ഒരു പെനാൽട്ടി ലഭിച്ചെങ്കിലും അവസരം മുതലെടുക്കുന്നതിന്ന് ടീമിനായില്ല. മത്സരം 2 - 1 ന് ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാട് സ്വന്തമാക്കി മൂന്ന് പോയിൻറുമായി ഗ്രൂപ്പിലെ ആദ്യ ചാമ്പ്യന്മാരായി.

Read Also- പോളിസി എടുത്താല്‍ പിന്നെ പുതുക്കേണ്ട; ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി ഈ ഗള്‍ഫ് രാജ്യം

സൗദി റഫറി പാനലിലെ അലി അൽ ഖഹ്താനി നയിച്ച റഫറി പാനൽ കളി നിയന്ത്രിച്ചു. ഇരു ടീമുകളും ഓരോ ചുവപ്പുകാർഡുകൾ വഴങ്ങി. ടെക്‌നിക്കൽ കൺവീനർ ഷറഫുദീൻ പന്നിക്കോടിെൻറ നേതൃത്വത്തിലുള്ള ടീം ടെക്‌നിക്കൽ വശങ്ങൾ കൈകാര്യം ചെയ്തു. സഫാമക്ക മെഡിക്കൽ ടീം ആവശ്യമായ വൈദ്യ സഹായങ്ങൾ ഒരുക്കി. ടൂർണമെൻറിലെ രണ്ടാമത്തെ ആഴ്ച രണ്ട് ഗ്രൂപ്പുകളിൽ നിന്നുമായി രണ്ടു മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഗ്രൂപ്പ്-എയിൽ നിന്നും സുലൈ എഫ്.സി റെയിൻബോ എഫ്.സിയേയും രണ്ടാം മത്സരത്തിൽ ഗ്രൂപ്പ്-ബിയിൽ നിന്നും ഇസ്സാ ഗ്രൂപ്പ് അസീസിയ സോക്കർ, ബെഞ്ച്മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സിയുമായി ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
 

Follow Us:
Download App:
  • android
  • ios