പോളിസി എടുത്താല്‍ പിന്നെ പുതുക്കേണ്ട; ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി ഈ ഗള്‍ഫ് രാജ്യം
പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല.

റിയാദ്: സൗദി അറേബ്യയിൽ ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല.
പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല. ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെയും ആവശ്യമില്ല. ദേശീയ ഇൻഷുറൻസിെൻറ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തിെൻറ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യം ഒരുക്കുക എന്നതാണ്.
പൗരനെ 80 വയസ് തികയുന്നതുവരെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തികൊണ്ട് പൂർണാരോഗ്യവും ശാരീരികക്ഷമതയും ഉള്ളവനായും നടക്കുകയും, ഓടുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്യുന്നതിന് ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് സഹായിക്കും.
Read Also - നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; അന്വേഷണം തുടങ്ങി അധികൃതര്‍
സൗദിയില്‍ ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു
റിയാദ്: റെഡ് സീ ഡെസ്റ്റിനേഷനിൽ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇൻറർനാഷനൽ അറിയിച്ചു. വ്യോമഗതാഗ സുരക്ഷയ്ക്കുള്ള സിവിൽ ഏവിയേഷെൻറ എല്ലാ ആവശ്യകതകളും പൂർത്തിയാക്കിയതിന് ശേഷമാണിത്. സൗദിയിലെ ജലവിമാനത്താവളത്തിനുളള ആദ്യ ലൈസൻസാണിത്.
രാജ്യത്തെ ആഡംബര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി കൂടിയാണ് സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ ഓപ്പറേറ്ററായ ഫ്ലൈഡ് സീ, സിവിൽ ഏവിയേഷനിൽ നിന്ന് ‘എയർ ഓപ്പറേറ്റർ’ സർട്ടിഫിക്കറ്റും സുരക്ഷാ ഓപ്പറേറ്റിങ് സേവനങ്ങൾ നൽകാനുള്ള ലൈസൻസും നേടിയിട്ടുണ്ട്. ചെങ്കടലിലെ മനോഹരമായ ‘ഉമ്മഹാത്’ ദ്വീപിലാണ് ജല വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വ്യോമയാനവും ജലസൗന്ദര്യവും തമ്മിലുള്ള സവിശേഷമായ യോജിപ്പ് പ്രദർശിപ്പിക്കുന്നതാണിത്.
‘റെഡ് സീ ഇൻറർനാഷനലിന്’ ആദ്യത്തെ വാട്ടർ എയർപോർട്ട് ലൈസൻസ് വിതരണം ചെയ്യുന്നത് നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നതിനും സംഭാവന ചെയ്യുന്നതിനുമുള്ള അതോറിറ്റിയുടെ അശ്രാന്ത പരിശ്രമത്തിെൻറ ചട്ടക്കൂടിനുള്ളിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ് പറഞ്ഞു. വ്യോമയാന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നത് തുടരാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്കൊപ്പം ചെങ്കടൽ ലക്ഷ്യസ്ഥാന പദ്ധതികൾ ഉൾപ്പെടെ ‘വിഷൻ 2030’ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതായും അൽദുവൈലജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ