സുഡാന്‍ പൗരന്മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഉദീഷിനെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
അബുദാബി: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ച നിലയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ മേലത്ത് ഉദീഷിനെ (34) ആണ് അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെമ്മട്ടംവയല്‍ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് ഉദീഷ്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. മരണകാരണം വ്യക്തമല്ല. സുഡാന്‍ പൗരന്മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഉദീഷിനെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അബുദാബി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരന്‍: ഉണ്ണി.
Read Also - സന്ദർശന വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്.
ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി എത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വിന്ദര്‍ നാഥിനെ ക്രൂരമായി ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. 2021 ജൂലൈയിലാണ് ഗുര്‍വിന്ദര്‍ കാനഡയിലെത്തിയത്.
Read Also - കഠിനമായ പല്ലുവേദനയുമായി ആശുപത്രിയിലെത്തി; ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി