30 വർഷം പ്രവാസി ആയിരുന്ന അദ്ദേഹം നാട്ടിൽ പോയ ശേഷം ബിസിനസ് വിസയിൽ തിരിച്ചുവന്നതായിരുന്നു.
റിയാദ്: സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂർ ഒളകര സ്വദേശി ചോലക്കൽ കാളമ്പ്രാട്ടിൽ അബ്ദുൽ ബഷീർ (58) ആണ് ബദീഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച്ച പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്.
30 വർഷം പ്രവാസി ആയിരുന്ന അദ്ദേഹം നാട്ടിൽ പോയ ശേഷം ബിസിനസ് വിസയിൽ തിരിച്ചുവന്നതായിരുന്നു. പിതാവ്: വീരാൻകുട്ടി (പരേതൻ), മാതാവ്: ഫാത്തിമ (പരേത). ഭാര്യ: ഉമ്മുകുൽസു, മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹർഷാദ്, ഫാസിൽ. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.
കഠിനമായ പല്ലുവേദനയുമായി ആശുപത്രിയിലെത്തി; ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി
ലണ്ടന്‍: മലയാളി വനിത യുകെയില്‍ മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീനാ ജോസഫ് (46)ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്.
ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലുവേദന ഉണ്ടായതോടെ ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ മുന്നോട്ടു പോകുന്നതിനിടെ ജിപിയില്‍ വെച്ച് കുഴഞ്ഞു വീണു. തുടര്‍ന്ന് മെറീനയെ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടായി. ഇതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. സര്‍ജറിക്കായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതല്‍ വഷളാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. സീനിയര്‍ കെയറര്‍ വിസയില്‍ ഏകദേശം ഒരു വര്‍ഷം മുമ്പാണ് മെറീന യുകെയിലെത്തിയത്. രണ്ട് പെണ്‍മക്കളുണ്ട്.
