ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, മുബാറക് അല്‍ കബീര്‍, അല്‍ അഹ്മദി, ഹവല്ലി, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പ്രവാസികള്‍ അറസ്റ്റിലായത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ 248 പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. നിയമലംഘകരും വിവിധ പ്രദേശങ്ങളില്‍ താമസ മാനദണ്ഡങ്ങളും ലംഘിച്ച പ്രവാസികളുമാണ് പിടിയിലായത്.
ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, മുബാറക് അല്‍ കബീര്‍, അല്‍ അഹ്മദി, ഹവല്ലി, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പ്രവാസികള്‍ അറസ്റ്റിലായത്. ജലീബ് അല്‍ ഷുയൂഖില്‍ മദ്യവില്‍പ്പന കേസിലുള്‍പ്പെട്ടവരും അറസ്റ്റിലായവരിലുണ്ട്. പ്രാദേശികമായി നിര്‍മ്മിച്ച മദ്യക്കുപ്പികളുമായാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also - സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം
വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി പിടിയില്‍
കുവൈത്ത് സിറ്റി: വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി കുവൈത്തില്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ആഫ്രിക്കന്‍ സ്വദേശിയായ പ്രതിയെ പിടികൂടിയത്.
ആളുകളെ വഞ്ചിക്കുന്ന വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുവഴി ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യാനാണ് പ്രതി ശ്രമിച്ചത്. പ്രതിയെയും ശേഖരിച്ച തെളിവുകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍ നിന്നും സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അതേസമയം കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ശൃംഖലകള്‍ കുടുങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ 19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു.
